Friday November 16th, 2018 - 2:41:am
topbanner

എം.എം. ജേക്കബിന്റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളീയ സമൂഹത്തിനും കനത്ത നഷ്ടം: വി എം സുധീരൻ

Aswani
എം.എം. ജേക്കബിന്റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളീയ സമൂഹത്തിനും കനത്ത നഷ്ടം: വി എം സുധീരൻ

തിരുവനന്തപുരം: എം.എം.ജേക്കബ് സാറിൻ്റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളീയ സമൂഹത്തിനും കനത്ത നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളതെന്ന് വി എം സുധീരൻ. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു തുടങ്ങിയ ദേശീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ജേക്കബ് സാർ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, കേന്ദ്ര ആഭ്യന്ത്രര സഹമന്ത്രി, മേഘാലയ ഗവർണർ എന്നിങ്ങനെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ തികഞ്ഞ കാര്യക്ഷമതയോടെ കൈകാര്യം ചെയ്ത് ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി മാറി.

ഗവർണർ പദവിയൊഴിഞ്ഞ് നാട്ടിൽ വന്ന് വിശ്രമജീവിതം നയിക്കുമ്പോഴും കേരളത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുപോന്നു. കെ.പി.സി.സി. നിർവ്വാഹകസമിതി യോഗങ്ങളിൽ മുടക്കം കൂടാതെ പങ്കെടുക്കുന്നതിന് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് സേവക് സമാജ് ചെയർമാനെന്ന നിലയിൽ കേരളത്തിൽ സാമൂഹിക സേവനരംഗത്ത് അദ്ദേഹം പ്രവർത്തിച്ചുവരുന്ന കാലത്താണ് എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാനായത്. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ സോഷ്യൽ സർവ്വീസ് ലീഗിൻ്റെ പ്രവർത്തനങ്ങളുടെ അക്കൊല്ലത്തെ ഉദ്ഘാടനത്തിന് വന്നപ്പോഴായിരുന്നു അത്. അന്ന് അദ്ദേഹത്തിൻ്റെ ആകർഷകമായ ഇംഗ്ലീഷ് പ്രസംഗം മുക്തകണ്ഠം പ്രശംസിക്കപ്പെട്ടു.

പിന്നീട് കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റായ കാലം മുതൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാനായത് ഊഷ്മളമായ ഒരു അനുഭവമായി മനസിലുണ്ട്. കേരളത്തിലെ സേവാദൾ ബോർഡ് ചെയർമാൻ എന്ന നിലയിൽ സേവാദളിൻ്റെ സുശക്തമായ ഒരു നിര അക്കാലത്ത് പടുത്തുയർത്താൻ ജേക്കബ് സാർ നേതൃത്വം നൽകിയത് ആവേശകരമായ ഒരനുഭവമായി മാറി. കെ.പി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം കേരളത്തിലെമ്പാടും ഓടിനടന്ന് പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നന്നതിൽ സുപ്രധാന പങ്കുവഹിച്ചു. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾക്ക് ഒരത്താണിയായി മാറി.

ജേക്കബ് സാറിൻ്റെ അതിഥിയായി മേഘാലയ രാജ്ഭവനിൽ സകുടുംബം താമസിച്ചത് ഇന്നും മായാത്ത ഓർമയായി മനസിലുണ്ട്.അദ്ദേഹത്തിൻ്റെ നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത സന്ദർഭത്തിലും രാമപുരത്ത് ജനജീവിതത്തിന് ഭീഷണിയായി മാറിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. തൻ്റെ ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ അദ്ദേഹം നടത്തിയത് ഞാൻ ഇന്നും ഓർക്കുന്നു.

കോൺഗ്രസ് തറവാട്ടിലെ കാരണവരായ ജേക്കബ് സാറിൻ്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
m m jacobs death was a big lose to indian national congress and kerala : v m sudheeran
topbanner

More News from this section

Subscribe by Email