Sunday September 23rd, 2018 - 6:13:am
topbanner

സംരക്ഷണം നൽകേണ്ട ആഭ്യന്തര വകുപ്പ് ജനങ്ങളുടെ ജീവൻ അപഹരിക്കുന്നു: യുവമോർച്ച

Aswani
സംരക്ഷണം നൽകേണ്ട ആഭ്യന്തര വകുപ്പ് ജനങ്ങളുടെ ജീവൻ അപഹരിക്കുന്നു: യുവമോർച്ച

തിരുവനന്തപുരം:  സംരക്ഷണം നൽകേണ്ട ആഭ്യന്തര വകുപ്പ് ജനങ്ങളുടെ ജീവൻ അപഹരിക്കുന്നവകുപ്പായി മാറിയെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ആർ എസ് രാജീവ്.കേരളത്തിൽ ക്രമസമാധാന പാലനത്തിൽ ആഭ്യന്തര വകുപ്പ് പൂർണ്ണമായുംപരാജപ്പെടട്ടെന്നും സംരക്ഷണം നൽകേണ്ടപോലീസ് കൊലപാതകികളും കൊലപാതകത്തിന് കൂട്ടുനിൽക്കുന്ന കൊട്ടേഷൻ സംഘമായിമാറിയിരി ക്കുന്നു അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ കൊലപാതകം എന്നും കൊലയാളികളിൽ നിന്നും പണം വാങ്ങി പൊലീസ് കൊലക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു .

സർക്കാരിന് പോലിസിൽ യാതൊരു നിയന്ത്രണവും ഇല്ല പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു അതിനാൽ മുഖ്യമന്ത്രി ഉടൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.

പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെപോലീസ് മൂന്ന് റൗണ്ട്‌ ജലഭീരങ്കി പ്രയോഗിച്ചു. ജലഭീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം കരമന പ്രവീണിന് പരിക്കേറ്റു. തുടർന്ന് അദേഹത്തെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കളായ ചന്ദ്രകിരൻ,സതീഷ്, ഉണ്ണിക്കണ്ണൻ, ശ്രീരാഗ്, നന്ദു, വിഷ്ണുദേവ്, സിജുമോൻ എന്നിവർ നേതൃത്വം നൽകി.

English summary
The home department to protect the lives of the people now kill the people: yuvamorcha
topbanner

More News from this section

Subscribe by Email