Friday November 16th, 2018 - 6:48:am
topbanner

കാടിന്റെ മക്കളുടെ കണ്ണുകളിൽ വിസ്മയം പൊഴിച്ച് മുതുകാട്

Aswani
കാടിന്റെ മക്കളുടെ കണ്ണുകളിൽ  വിസ്മയം പൊഴിച്ച് മുതുകാട്

തിരുവനന്തപുരം: പെരിങ്ങമ്മലയിലെ കാടിന്റെ മക്കളുടെ ദൈന്യത നിറഞ്ഞ കണ്ണുകളില്‍ വിസ്മയത്തിന്റെ പ്രഭ ചൊരിഞ്ഞ് മുതുകാടിന്റെ കിടിലന്‍ മാജിക്, ഈയ്യക്കോട് ആദിവാസി ഊരുകൂട്ടത്തിന് ആവേശമായി. കാണികളില്‍ നിന്നും വേദിയിലെത്തിയ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ മനസ്സ് വായിച്ചാണ് മുതുകാട് സദസ്സിനെ ഒന്നടങ്കം അമ്പരപ്പിച്ചത്.

കടയ്ക്കല്‍ ചൈതന്യദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിന്‍ ഉദ്ഘാടന വേദിയിലാണ് യുനിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയായ മുതുകാട് മാജിക് അവതരിപ്പിച്ചത്.

മദ്യവും മയക്കുമരുന്നുമൊന്നുമല്ല ലഹരി, സന്തോഷകരമായ, സമാധാനപരമായ ജീവിതമാണ് ലഹരിയെന്നും ആത്മവിശ്വാസത്തോടെ നമ്മുടെ ആഗ്രഹങ്ങള്‍ക്കുവേണ്ടി പ്രയത്‌നിച്ചാല്‍ ലോകത്തിലെ അറിപ്പെടുന്ന വ്യക്തിത്വങ്ങള്‍ക്ക് ഉടമകളാവാന്‍ നമുക്ക് സാധിക്കുമെന്നും മുതുകാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചൈതന്യദീപം ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഷെജിന്‍ എസ് വൈദ്യന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അസീം പള്ളിവിള, വാമനപുരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹരിനാഥ്, എസ്.ടി പ്രൊമോട്ടര്‍ അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് സ്വാഗതവും ചൈതന്യദീപം ട്രഷറര്‍ റസിയാബീഗം നന്ദിയും പറഞ്ഞു.

 

English summary
muthukad makes wonder in the eyes of tribes
topbanner

More News from this section

Subscribe by Email