Monday December 17th, 2018 - 8:46:pm
topbanner

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള എസ്.എഫ്.ഐ ആക്രമണം അവസാനിപ്പിക്കണം: കെ.എം അഭിജിത്ത്

bincy
കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള എസ്.എഫ്.ഐ ആക്രമണം അവസാനിപ്പിക്കണം: കെ.എം അഭിജിത്ത്

തിരുവനന്തപുരം: കോളേജ് തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. കെ.എസ്.യു പാനലില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് മുമ്പെങ്ങും നടന്നിട്ടില്ലാത്ത രീതിയിലുള്ള ആക്രമണം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തുന്നത്.

കോട്ടയത്ത് കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ വിദ്യാര്‍ഥികളെ സഹായിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിബിനെ 70 ഓളം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിച്ച് അവശനാക്കി. നാട്ടുകാരുടെ ഇടപെട്ടതിനെ തുടര്‍ന്നാണ് ജിബിന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഇതേ രീതിയിലുള്ള ആക്രമണങ്ങളാണ് കേരളത്തിലുടനീളം നടക്കുന്നത്. ആള്‍ക്കൂട്ട കൊലയ്ക്ക് സമാനമായ പ്രവര്‍ത്തികളാണ് സോഷ്യലിസം, ജനാധിപത്യം, സ്വാതന്ത്ര്യം എന്ന് സ്വന്തം പതാകയില്‍ എഴുതിവച്ച ശേഷം എസ്.എഫ്.ഐ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അഭിജിത്ത് കുറ്റപ്പെടുത്തി.

കേരളത്തിന് പുറത്ത് ജെ.എന്‍.യു, ഡെല്‍ഹി തുടങ്ങിയ സര്‍വ്വകലാശാലകളില്‍ നടക്കുന്നതുപോലെ നല്ല സംവാദങ്ങളും ചര്‍ച്ചകളും കേരളത്തില്‍ നടക്കുന്നില്ല. ഇതിന് കാരണം എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയമാണ്. ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങി നിരവദി സംസ്ഥാനങ്ങളില്‍ ഇടത് അനുകൂല വിദ്യാര്‍ഥി സംഘടകളിലെ നേതാക്കള്‍ ബി.ജെ.പിയുടെ അക്രമത്തില്‍ നിന്നും രക്ഷനേടാന്‍ എന്‍.എസ്.യുവില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ്.എഫ്.ഐ മനസ്സിലാക്കണം. കെ.എസ്.യു പോലുള്ള പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുമ്പോഴാണ് ക്യാമ്പസുകളില്‍ എ.ബി.വി.പി, ക്യാമ്പസ് ഫ്രണ്ട് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ കടന്നുവരുന്നത്.

വര്‍ഗ്ഗീയ സംഘടകളെ മുഴുവന്‍ നിരോധിക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് വിദ്യാഭ്യാസമന്ത്രിയെ കാണുമെന്ന് അഭിജിത്ത് പറഞ്ഞു. ക്യാമ്പസുകളിലെ രാഷ്ട്രീയ ഫാസിസം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയ്യാറാകണം. എസ്.എഫ്.ഐയുടെ ആക്രമ രാഷ്ട്രീയത്തിന് കൂട്ടായി ക്യാമ്പസിന് പുറത്ത് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരും ഉണ്ട്. അക്രമം നടക്കുമ്പോള്‍ ആക്രമകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ബഹുഭൂരിപക്ഷം പോലീസുകാര്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ മുന്നോട്ട് വരുമ്പോള്‍ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണത്തെ അതിജീവിച്ച് ശക്തമായി തന്നെ കെ.എസ്.യു മുന്നോട്ട് പോകും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാത്ത പല കോളേജിലും കെ.എസ്.യുവിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐയുടെ രാഷ്ട്രീയ ഫാസിസത്തിനെതിരെ കെ.എസ്.യു സംസ്ഥാന വ്യാപക ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം 28-ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുത്രി ഷര്‍മിഷ്ടാ മുഖര്‍ജി നിർവഹിക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പത്ര പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ ജില്ലാ പ്രസിഡന്റ് സൈദാലി കൈപ്പാടി തുടങ്ങിയവർ പങ്കെടുത്തു

English summary
Stop the SFI attack on KSU activists KSU state president KM Abhijith
topbanner

More News from this section

Subscribe by Email