Wednesday February 20th, 2019 - 7:51:pm
topbanner

പ്രസിഡന്റ് സ്ഥാനവും, മെമ്പര്‍ സ്ഥാനവും രാജിവെക്കാനൊരുങ്ങി തിരുവള്ളൂർ മുരളി

Neethu
പ്രസിഡന്റ് സ്ഥാനവും, മെമ്പര്‍ സ്ഥാനവും രാജിവെക്കാനൊരുങ്ങി തിരുവള്ളൂർ മുരളി

വടകര: തോടന്നൂർ പ്രസി‍‍ഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് തിരുവള്ളൂർ മുരളി. ‍ഡിസംബർ 11ന് രാജിവെക്കും. കഴിഞ്ഞ ​ത​ദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമയത്ത് മണിയൂരിലും വില്ല്യാപ്പള്ളിയിലും കോൺ​ഗ്രസ് മുസ്ലിം ലീ​ഗ് പാർട്ടികൾ പരസ്പ്പരം മത്സരിച്ചപ്പോൾ സീറ്റ് തർക്കത്തെ തുടർന്ന് ആയഞ്ചേരിയിലും തിരുവള്ളൂരിലും കാലാവധി വിദജിച്ച് സ്ഥാനർത്ഥികളെ നിർത്തിയപ്പോളും പരിഹാരത്തിന് ശ്രമിക്കാത്തവരാണ് തനിക്കെതിരെ രം​ഗത്ത് വന്നത്.

പാർട്ടിയാണ് തനിക്ക് ചിഹ്നം അനുവദിച്ചത്. പൊതുപ്രവർത്തകനെന്ന നിലയിൽ തനിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനി സ്ഥാനം തുടരുന്നതിൽ അർത്ഥമില്ല. ഔ​ദ്ദ്യേ​ഗികമായി ആവിശ്യപ്പെട്ടാൽ സ്ഥാനം ഒഴിയും. രമേശ് ചെന്നിത്തല സംഘപരിവാർ തടവിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവള്ളൂര്‍ മുരളി വടകരയിലെ ചെന്നിത്തലയുടെ വിശ്വസ്തനും എന്നാല്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്നത്തെ വടകര എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്ന് രേഖാമൂലം മുരളി അന്നത്തെ ആഭ്യന്തര മന്ത്രിയായിരു ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് അന്ന് ആഭ്യന്തര മന്ത്രിക്കെതിരെ തിരുവള്ളൂര്‍ മുരളി പരസ്യ പ്രസ്താവന ഇറക്കിയത്. ഇതിലാണ് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്.

Viral News

English summary
thiruvallur murali declare of udf
topbanner

More News from this section

Subscribe by Email