Saturday October 20th, 2018 - 2:01:am
topbanner
Breaking News

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

bincy
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവല്ല: കേരളാ കൗൺസിൽ   ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. ജോസഫ് മാർതോമ മെത്രാപ്പോലീത്ത ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ. ജോസഫ് മാർതോമ മെത്രപൊലീത്ത ഉദ്ഘാടനം ചെയ്തു.

സമകാലിക സമൂഹത്തിൽ എക്കുമെനിക്കൽ പ്രസ്ഥാനങ്ങളുടെ പ്രസക്തി വളരെയാണെന്നും കലോചിതമായി സഭകളുടെ ഐക്യം ശക്തിപ്പെടുത്തുവാൻ കെ.സി.സി. നേതൃത്വം നൽകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കെ.സി.സി.പ്രസിഡന്റ് ഡോ. ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.

കെ.സി.സി. സെക്രട്ടറി ഫാ. ഡോ. റെജി മാത്യു, ട്രഷറർ അഡ്വ. പ്രകാശ് പി. തോമസ്, മാർത്തോമ സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ്, സൽവേഷൻ ആർമി ഡിവിഷണൽ കമാണ്ടർ മേജർ ഒ. സി. ജോണ്, ബലിവേഴ്‌സ് ചർച് പി.ആർ. ഒ. ഫാ.സിജോ പന്തപ്പള്ളിൽ, റവ. ജോജൻ മാത്യൂസ് ജോണ്, ഫാ.ജോമോൻ ജോബ്, ഫാ. എബ്രഹാം കോശി, അനീഷ് കുന്നപുഴ, ജോജി പി. തോമസ്, എം.സി. ജോർജ് കുട്ടി, ആഷി സാറ, വർഗീസ് ടി. മാങ്ങാട്, ലിനോജ് ചാക്കോ, അഡ്വ. എം. ബി. നൈനാൻ എന്നിവർ പ്രസംഗിച്ചു

English summary
thiruvalla in kerala council charchas central office
topbanner

More News from this section

Subscribe by Email