Sunday May 26th, 2019 - 11:32:pm
topbanner
topbanner

കണ്ണൂർ പരിയാരത്ത് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വാതില്‍ തകര്‍ത്ത് മോഷണം

Anusha Aroli
കണ്ണൂർ പരിയാരത്ത് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വാതില്‍ തകര്‍ത്ത് മോഷണം

പരിയാരം: അകത്തുകടന്ന മോഷ്ടാവ് പേഴ്‌സില്‍ നിന്നും 15,000 രൂപ മോഷ്ടിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗത്തിലെ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്റെ ഏമ്പേറ്റിലെ വീട്ടില്‍ വിഷുദിവസംപുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച നടന്നത്.

ഡോ.ബാലകൃഷ്ണനും ഭാര്യ ഡോ.സുധയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. എസി ഓണ്‍ചെയ്ത് കിടന്നതിനാല്‍ പുറത്തുനിന്നുള്ള ശബ്ദം കേട്ടിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകള്‍ പിക്കാക്‌സ് ഉപയോഗിച്ച് തകര്‍ത്ത് അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാവ് ഒടുവില്‍ ഇരുവരും ഉറങ്ങിക്കിടന്ന ബെഡ്‌റൂമിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ശബ്ദംകേട്ട് ഡോക്ടര്‍ ഉണര്‍ന്നത്.

അകത്തുനിന്നും വാതില്‍ പൂട്ടിയശേഷം ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റ വീട്ടിൽ നടന്ന കവർച്ച ഓർമ വന്നതിനാലാണ് മുറി തുറന്ന് പുറത്തിറങ്ങാതെ പോലീസില്‍ വിവരമറിയിച്ചത്.പരിയാരം എ എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രദേശം മുഴുവന്‍ തിരഞ്ഞുവെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ട് വർഷം മുമ്പ് ഡോക്ടര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച നടത്തി 25 പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു.

Read more topics: kannur, pariyara, robbery,
English summary
while households sleeping the thief through the door and stoled 15,000 Rs at pariyaram
topbanner

More News from this section

Subscribe by Email