Thursday November 15th, 2018 - 1:53:pm
topbanner

തെന്‍മല-ആര്യങ്കാവ് ദേശീയ പാതയില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

Neha
തെന്‍മല-ആര്യങ്കാവ് ദേശീയ പാതയില്‍  ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

കൊല്ലം-ചെങ്കോട്ട പാതയില്‍ തെന്‍മല മുതല്‍ ആര്യങ്കാവ് വരെ ഹെവി ഗുഡ്‌സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എല്‍ മേഖലയിലെ പാതയില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളല്‍ അടയ്ക്കുന്നതിനുള്ള സര്‍വെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നുതന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ അതിവേഗം അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകും.
ഇതുവഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങള്‍ നിരോധിച്ചത്. മറ്റു വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ ഇതുവഴി കടത്തി വിടും.thenmala aryankavu highway

ഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിക്കും വരെ മേഖലയില്‍ സ്ഥിരം പോലീസ് സാന്നിധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പോലീസിനെ നിയോഗിച്ചത്. ഇക്കാര്യത്തില്‍ ആര്‍.ടി.ഒ.യുടെ സേവനവുമുണ്ടാകും.

ആര്യങ്കാവ് ചെക്ക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് പോലീസിന്റെ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വ്യക്തമാക്കി.

Read more topics: thenmala, aryankavu, highway,
English summary
thenmala aryankavu highway
topbanner

More News from this section

Subscribe by Email