Tuesday March 26th, 2019 - 7:58:am
topbanner
topbanner

കോട്ടയം; പാറമ്പുഴയിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം: അലമാരകുത്തിത്തുറന്ന് ഏഴു പവന്‍ കവര്‍ന്നു

fasila
കോട്ടയം; പാറമ്പുഴയിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം: അലമാരകുത്തിത്തുറന്ന് ഏഴു പവന്‍ കവര്‍ന്നു

കോട്ടയം: പാറമ്പുഴ-ഇറഞ്ഞാല്‍ റോഡില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. വീട്ടിലെ അലമാരകുത്തിത്തുറന്ന പ്രതി ഏഴു പവന്‍ സ്വര്‍ണം കവര്‍ന്നു. വീടിനു മുന്നിലെ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത പ്രതി, താന്‍ വന്ന ബൈക്ക് വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് രക്ഷപെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഇറഞ്ഞാല്‍ കൊച്ചുപുരയ്ക്കല്‍ പ്രവീണിന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. പ്രവീണും അച്ഛന്‍ നാണപ്പനും, അമ്മ പൊന്നമ്മയും ഭാര്യയും കുട്ടികളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിനായി ഭാര്യയും കുട്ടികളും പ്രവീണും പോയിരുന്നു.

ശരീരം തളര്‍ന്ന് നാണപ്പന്‍ കിടപ്പിലാണ്. ഭാര്യ പൊന്നമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് തന്നെ പ്രവീണ്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണ്. ഈ സമയത്താണ് ബൈക്ക് നന്നാക്കാനെന്ന പേരില്‍ യുവാവ് വീട്ടിലെത്തിയത്. പ്രവീണ്‍ ഇപ്പോള്‍ എത്തുമെന്നും കാത്തിരിക്കാനും അമ്മ നിര്‍ദേശിച്ചു.

തുടര്‍ന്ന് മുന്നിലെ വാതില്‍ ചാരിയ ശേഷം പിന്‍വാതിലിലൂടെ അമ്മ മൈക്രോ ഫിനാന്‍സ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോയി. ഈ സമയം വാതില്‍ തുറന്ന് അകത്ത് കയറിയ പ്രതി അലമാരി കുത്തിത്തുറന്ന് സ്വര്‍ണവും, പുറത്ത് നന്നാക്കാന്‍ വച്ചിരുന്ന സി.ഡി ഡീലക്സ് ബൈക്കുമായി മുങ്ങുകയായിരുന്നു.

ഇയാള്‍ എത്തിയ യൂണിക്കോണ്‍ ബൈക്ക് വീടിനു മുന്നില്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി ഇവിടെ നിന്നും രക്ഷപെട്ടത്. ഇയാള്‍ ഉപയോഗിച്ച യൂണിക്കോണ്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

 

Read more topics: kottayam, parampuzha, robbery,
English summary
theft in parampuzha: 7 pavan robbed
topbanner

More News from this section

Subscribe by Email