Tuesday September 18th, 2018 - 9:10:pm
topbanner
Breaking News

പാലക്കാട്; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

fasila
പാലക്കാട്; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 2016ല്‍ തൃത്താലയില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെയാണ് വി.കെ.കടവ് സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്നവരാണ്.

കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പ് പിതാവ് കുന്ദംകുളം ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. അതുപ്രകാരം രാമപുരത്ത് ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ബന്ധപ്പെട്ട് കുട്ടിയില്‍ നിന്നും മൊഴിയെടുത്തു.

അപ്പോഴാണ് തൃത്താലയില്‍ വാടകക്ക് താമസിക്കുമ്പോള്‍ ദിലീപ് എന്നയാള്‍ പീഡിപ്പിച്ച കാര്യം കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് വടക്കെക്കാട് പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ക്കായി തൃത്താലയിലേക്ക് കൈമാറുകയായിരുന്നു. തൃത്താല പോലീസ് പട്ടാമ്പി മജിസ്‌ട്രേറ്റ് മുമ്പാകെ കുട്ടിയെ ഹാജരാക്കി മൊഴിയെടുത്തു. ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Read more topics: palakkad, minor girl, torture
English summary
the young man arrested for torture minor girl
topbanner

More News from this section

Subscribe by Email