Wednesday September 26th, 2018 - 2:23:pm
topbanner

ആലത്തൂര്‍; മദ്യലഹരിയില്‍ വഴക്കിനിടെ അടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു; സഹോദരീ ഭര്‍ത്താവ് പിടിയില്‍

fasila
ആലത്തൂര്‍; മദ്യലഹരിയില്‍ വഴക്കിനിടെ അടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു; സഹോദരീ ഭര്‍ത്താവ് പിടിയില്‍

ആലത്തൂര്‍: മദ്യലഹരിയില്‍ വഴക്കിനിടെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. ചേരാമംഗലം അന്താഴി കൃഷ്ണന്റെ മകന്‍ സുബ്രഹ്മണ്യനാണ്(40)മരിച്ചത്. സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് കിഴക്കഞ്ചേരി മൂലങ്കോട് കളവപ്പാടം ബാബു എന്ന കണ്ണനെ(44) ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച രാത്രി 11 മണിക്കാണ് സംഭവം. സുബ്രഹ്മണ്യനും, കണ്ണനും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായും ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നീട് ഉണ്ടായ അടിപിടിക്കിടെ സുബ്രഹ്മണ്യനെ പട്ടികയും, ഇരുമ്പുവടിയും കൊണ്ട് കണ്ണന്‍ അടിച്ചതായി പോലീസ് പറഞ്ഞു.

അടിയേറ്റ് വീണ സുബ്രഹ്മണ്യനെ ബഹളം കേട്ട് ഓടിക്കൂടിയ  പ്രദേശവാസികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. മരിച്ച സുബ്രഹ്മണ്യന്‍ ടൈല്‍സ് പതിക്കുന്ന ജോലിക്ക് പോകുന്നയാളാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കണ്ണന്‍ കുടുംബത്തോടൊപ്പം 12 വര്‍ഷത്തോളമായി സഹോദരി ഗിരിജയോടൊപ്പമാണ് താമസിക്കുന്നത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ കണ്ണനെ കളവപ്പാടത്തെ ബന്ധുവീട്ടില്‍ നിന്ന് ആലത്തൂര്‍ പോലീസ്  പിടികൂടുകയായിരുന്നു. എസ്.ഐ: എസ്. അനീഷ്, ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സൂരജ് ബാബു, കൃഷ്ണദാസ്, സി.പി.ഒ.മാരായ റഷീദ്, ഉമേഷ്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മരിച്ച സുബ്രഹ്മണ്യന്റെ ഭാര്യ: സുഗുണ. മകള്‍: ഐശ്വര്യ.

English summary
the middle aged man died; sister husband arrested
topbanner

More News from this section

Subscribe by Email