Friday December 14th, 2018 - 10:59:pm
topbanner

പയ്യാമ്പലത്തിനു വേണ്ടി കണ്ണൂർ കൈകോർത്തു; ക്ളീൻ പയ്യാമ്പലം ക്യാമ്പയിനിനു ആവേശോജ്ജ്വല തുടക്കം

fasila
പയ്യാമ്പലത്തിനു വേണ്ടി കണ്ണൂർ കൈകോർത്തു; ക്ളീൻ പയ്യാമ്പലം ക്യാമ്പയിനിനു ആവേശോജ്ജ്വല തുടക്കം

കണ്ണൂർ: സീറോ വേസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത പയ്യാമ്പലം എന്നീ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു സെപ്തംബർ 16 ന് ആരംഭിച്ച ക്ളീൻ പയ്യാമ്പലം ക്യാമ്പയിനുമായി കണ്ണൂരിലെ വിവിധ സംഘടനകൾ കൈകോർത്തു. അന്നപൂർണയുടെയും നവഭാരത് ഐ.എ.എസ് അക്കാദമിയുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ഉദ്‌ഘാടനം ചെയ്തു.മഹാരത്ന പദവിയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻറെ സഹകരണത്തോടെയാണ് ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ സംഘടിപ്പിച്ചത്. പരിസ്ഥിതി, ഊർജ്ജ സംരക്ഷണത്തിന് ഭാരത് പെട്രോളിയം കോർപറേഷൻ എന്നും പ്രതിജ്ഞാബദ്ധമാണെന്നു കമ്പനി അറിയിച്ചു. കമ്പനിയുടെ സ്വച്‌ഛ് ഹേ സേവ പദ്ധതി മുഖേനെയാണ് ക്ളീൻ പയ്യാമ്പലം ക്യാമ്പയിനിനു ഭാരത് പെട്രോളിയം സഹകരിച്ചത്. ക്യാമ്പയിൻറെ ഭാഗമായി ഫോക്‌ലോർ - ലളിതകലാ അക്കാദമി മുൻ അംഗം ആർട്ടിസ്ററ് ശശികലയുടെ ചിത്രരചനാ പ്രദർശനവും സംഘടിപ്പിച്ചു.

മാട്ടൂൽ സ്വദേശി നിധിൻ നാരായണൻന്റെ പ്ലാസ്റ്റിക് വിമുക്ത പയ്യാമ്പലം പ്രമേയമാക്കിയുള്ള മണൽ ശില്പവും ശ്രദ്ധേയമായി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിക, അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജോഫിൻ ജെയിംസ്, ഗവ. ബ്രണ്ണൻ കോളജ് സാമ്പത്തിക ശാസ്ത്ര മേധാവി പ്രൊഫ. കെ. ഫൽഗുനൻ, ഷമീം പുനത്തിൽ, വാസുദേവ പൈ, തോമസ് ആലക്കോട്, ഷിനു തോമസ് എന്നിവരാണ് ക്യാമ്പയിനിനു നേതൃത്വം നൽകിയത്.

രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി വരും ദിനങ്ങളിൽ സ്കൂൾ - കോളജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നു ക്ളീൻ പയ്യാമ്പലം ക്യാമ്പയിൻ പ്രോഗ്രാം കൺവീനർ ജോഫിൻ ജെയിംസ് അറിയിച്ചു. നവഭാരത് ഐ.എ.എസ് അക്കാദമി, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ്, ചിന്മയ മിഷൻ കോളജ്, കണ്ണൂർ ഗവ.കോളജ് ഓഫ് എഞ്ചിനീയറിംഗ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ്, കണ്ണൂർ എസ്.എൻ കോളജ്, കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളജ്, വിറാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകളും ക്യാമ്പയിൻറെ ഭാഗമായി പയ്യാമ്പലം ബീച്ചും പരിസരവും ശുചീകരിച്ചു.

വിവിധ സന്നദ്ധസംഘടനകളായ മലബാർ വികസന സമിതി, പയ്യാമ്പലം ബീച്ച് ഡെവലപ്മെൻറ് റസിഡന്റ് അസോസിയേഷൻ, വാക്കേഴ്‌സ് ക്ലബ്, കൂവേരി ജവാഹർ ലൈബ്രറി, അഴിക്കോട് എൻറെ ഗ്രാമം ട്രസ്റ്റ് എന്നിവർ ഉൾപ്പെടെ നാനൂറിൽപരം വളണ്ടിയർമാരാണ് ക്ളീൻ പയ്യാമ്പലം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ അണിചേർന്നത്. മലബാർ വികസന സമിതി ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കൂവേരി ജവാഹർ ലൈബ്രറി സെക്രട്ടറി ലക്ഷ്മണൻ കൂവേരി, വാക്കേഴ്‌സ് ക്ലബ്ബ് പ്രതിനിധി രമേശ്ബാബു, അന്നപൂർണ്ണ വളണ്ടിയർമാരായ അതുൽ സതീശ്‌ , അക്ഷയ്, കിരൺ രാജ്, റാസ് സുൽത്താൻ, പ്രണവ് നമ്പ്യാർ എന്നിവർ സംസാരിച്ചു.

Read more topics: kannur, clean, payyambalam, campaign
English summary
kannur handed for payyambalam; the beginning of clean payyambalam campaign
topbanner

More News from this section

Subscribe by Email