Thursday July 18th, 2019 - 4:15:am
topbanner
topbanner

പെട്രോളൊഴിച്ച് യുവാവിനെ തീവച്ച സംഭവം: പ്രതി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത

Mithun Muyyam
പെട്രോളൊഴിച്ച് യുവാവിനെ തീവച്ച സംഭവം: പ്രതി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത

തൃശൂര്‍: കൊടകര മൂന്നുമുറി ചേലക്കാട്ടുകരയില്‍ യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വിനീത് (കരിമണി 29 ) കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതായി സൂചന. വിനീതിന്റെ അടുത്ത സുഹൃത്തുക്കളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ഇവരെ പോലീസ് ചോദ്യം ചെയ്തു. സുഹൃത്തുക്കളുടെ സഹായം കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഗുണ്ടാലിസ്റ്റില്‍പെട്ട വിനീത് നിസാര കാര്യങ്ങള്‍ക്കു പ്രകോപനമുണ്ടാക്കുന്ന വ്യക്തിയാണ്.

പോലീസ് തെരച്ചില്‍ ശക്തമാക്കിയതോടെയാണു കീഴടങ്ങല്‍ നീക്കം. അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. തര്‍ക്കവും തീവെപ്പും നടന്നതിനാല്‍ വണ്ടിയില്‍ പെട്രോള്‍ അടിക്കാതെയാണ് വിനീത് പോയത്. പിന്നീട് പെട്രോളടിക്കാനും സാധിച്ചിട്ടില്ല. ബൈക്ക് ഒളിപ്പിച്ച് മറ്റേതോ വണ്ടിയിലാണ് ഇയാള്‍ സ്ഥലം വിട്ടതെന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. വിനീതിനെ സഹായിച്ചത് ആരെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

തൊട്ടടുത്തുള്ള പഞ്ചായത്തിനപ്പുറത്ത് വിനീത് പോയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. വിനീതിനെ സഹായിക്കാറുള്ള സുഹൃത്തുക്കളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. മറ്റാരുടെയെങ്കിലും മൊബൈല്‍വഴി ഇവരെ ബന്ധപ്പെട്ടാലും പോലീസിന് സൂചന ലഭിക്കുമെന്നത് വിനീതിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

വിനീതിന് എതിരേ ചാലക്കുടി, കൊടകര, വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനുകളില്‍ 11 ക്രിമിനില്‍ കേസുകളുണ്ട്. മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ ഇയാള്‍ക്ക് കല്ലുകൊണ്ടു തലയ്ക്കു ഇടിയേറ്റിരുന്നു. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാന്‍ സാധ്യതയുണ്ട്.

വരന്തരപ്പിള്ളി മേഖലയില്‍ വിനീത് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. സംസ്ഥാനം വിട്ടതായും പറയുന്നു. ചില രാഷ്ട്രീയനേതാക്കളുമായും ഇയാള്‍ക്കു ബന്ധമുണ്ട്. മുന്‍ കെ.പി.സി.സി. സെക്രട്ടറി എ.ആര്‍. രാമദാസ് പ്രതിയായ അയ്യന്തോളിലെ ഫ്‌ളാറ്റ് കൊലക്കേസിലെ കൂട്ടു പ്രതിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അനുയായിയുമാണ് പ്രതി വിനീത്.

അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കോഴിക്കാട്ട് ഫ്‌ളോറിങ് പണിയെടുത്തു വരുകയായിരുന്നു. ആക്രമണത്തിനു വിധേയനായ മുപ്ലിയം സ്വദേശി ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൈയ്ക്കും കാലിനും പുറത്തും പൊള്ളലേറ്റ ദിലീപ് തീപടര്‍ന്നയുടന്‍ തൊട്ടടുത്ത തോട്ടിലേക്കു ചാടിയതിനാലാണ് രക്ഷപ്പെട്ടത്.

പെട്രോള്‍ പകര്‍ന്നു നല്‍കുന്ന ഡിസ്‌പെന്‍സറിന്റെ രണ്ട് മീറ്റര്‍ അകലെയാണു ബൈക്കിനു തീപിടിച്ചത്. പെട്രോള്‍ അടിച്ച ശേഷം ബൈക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിന്റെ ദേഹത്തു കുപ്പിയിലുള്ള പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.

Read more topics: trissur, accused, surrender,
English summary
trissur: the accused try to surrender in court
topbanner

More News from this section

Subscribe by Email