Monday September 24th, 2018 - 9:39:pm
topbanner

ഉറക്കഗുളിക കഴിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

NewsDesk
ഉറക്കഗുളിക കഴിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത അഞ്ചുവിദ്യാര്‍ഥിനികളെ ഉറക്കഗുളിക കഴിച്ചനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയാണ് വിദ്യാര്‍ഥിനികള്‍ ഗുളിക കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ് അഞ്ച് പേരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി.

തുടര്‍ന്ന് അഞ്ച് പേരെയും മേട്രന്‍ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് സൂചന. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ഥിനികള്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു.കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ വിവരം തിരക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ ഉറക്ക ഗുളിക കഴിച്ച വിവരം തുറന്ന് പറഞ്ഞു. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

ഭിന്നലിംഗക്കാരുടെ ബാന്‍ഡിന്റെ ഗാനം തരംഗമാകുന്നു

 

English summary
teenage girls attempt to suicide in kottayam
topbanner

More News from this section

Subscribe by Email