Friday November 16th, 2018 - 1:13:pm
topbanner

സംസ്ഥാനത്ത് മായം ചേര്‍ത്ത തേയില വ്യാപകമാകുന്നു

NewsDesk
സംസ്ഥാനത്ത് മായം ചേര്‍ത്ത തേയില വ്യാപകമാകുന്നു

തൃശ്ശൂര്‍: സംസ്ഥാനത്ത് മായം ചേര്‍ത്ത തേയില വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. തൃശൂര്‍,മണ്ണുത്തിയില്‍ നിന്ന് 3000 കിലൊ മായം ചേര്‍ത്ത തേയില ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു. തൃശ്ശൂര്‍ മണ്ണുത്തിയിലെ വാടക വീട്ടില്‍ നിന്നാണ് 3000 കിലോ മായം ചേര്‍ത്ത തേയില പിടികൂടിയത്. തേയിലയില്‍ ചേര്‍ക്കുന്നതിനായി സൂക്ഷിച്ച സിന്തറ്റിക്ക് കളറടങ്ങിയ രാസ വസ്തുക്കളും ഇവിടെ നിന്നും കണ്ടടുത്തു. നിലവാരം കുറഞ്ഞ തേയിലയില്‍ സിന്തറ്റിക്ക് കളര്‍ ചേര്‍ത്ത് മയൂരി എന്ന ബ്രാന്റിലാണ് വിപണിയിലെത്തിക്കുന്നത്.

ഹോട്ടലുകളിലാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.സ്ഥാപനം നടത്തിയിരുന്ന പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മണികണ്ഠനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കേസെടുത്തു. ഒരിക്കല്‍ ഉപയോഗിച്ച് ഹോട്ടലുകള്‍ പുറംതള്ളുന്ന ചായപ്പൊടിയും ഇത്തരത്തില്‍ മായം ചേര്‍ത്ത് പാക്കറ്റുകളാക്കുന്നതായും വിവരമുണ്ട്. വ്യാജ മേല്‍വിലാസമുപയോഗിച്ചാണ് പലയിടത്തും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന രാസ വസ്തുക്കളാണ് തേയിലയില്‍ ചേര്‍ക്കുന്നതെന്ന് കണ്ടത്തല്‍.കഴിഞ മാസം തിരുവന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്നും മായം ചേര്‍ത്ത തേയില പിടിച്ചെടുത്തിരുന്നു.

 തല വെട്ടിമാറ്റിയ നിലയില്‍ നടിയുടേ മൃതദേഹം: ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

English summary
3000 KG of tea powder integrated with synthetic colour caught by Food Safety Enforcement
topbanner

More News from this section

Subscribe by Email