Tuesday September 25th, 2018 - 4:44:pm
topbanner

തളിപ്പറമ്പ് യതീംഖാന സ്‌കൂളില്‍ നടത്തിയ ബാര്‍ട്ടര്‍ ഫെസ്റ്റ് ശ്രദ്ധേയമായി

SNEHA
 തളിപ്പറമ്പ് യതീംഖാന സ്‌കൂളില്‍ നടത്തിയ ബാര്‍ട്ടര്‍ ഫെസ്റ്റ് ശ്രദ്ധേയമായി

തളിപ്പറമ്പ് : തളിപ്പറമ്പ് യതീംഖാന സ്‌കൂളില്‍ സ്‌കൂളില്‍ നടത്തിയ ബാര്‍ട്ടര്‍ ഫെസ്റ്റ് ശ്രദ്ധേയമായി. സി.എച്ച്.എം ബാര്‍ട്ടര്‍ ഫെസ്റ്റ് 2018 എന്ന പേരിലാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിച്ചത്. വിഷരഹിത പച്ചക്കറികളും, പരിപ്പു വട, കായിപ്പോള, സമൂസ, കായി അട, കാരയപ്പം തുടങ്ങിയ വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സി.എച്ച്.എം ബാര്‍ട്ടര്‍ ഫെസ്റ്റ് 2018.

കുട്ടികള്‍ക്ക് അറിവു പകരുന്നതിനും അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനും നിരവധി പരിപാടികളാണ് സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും ചേര്‍ന്ന് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ 4 വര്‍ഷങ്ങളിലായി ബാര്‍ട്ടര്‍ ഫെസ്റ്റ് നടത്തി വരുന്നത്. കുട്ടികള്‍ വീടുകളില്‍ വിളയിച്ചെടുക്കുന്ന വിഷരഹിത പച്ചക്കറികളും കൃത്രിമത്വമില്ലാതെ ഉണ്ടാക്കുന്ന പലഹാരങ്ങളുമാണ് ഫെസ്റ്റില്‍ വില്‍പ്പന നടത്തുന്നത്.

പരമ്പരാഗതമായ രീതിയില്‍ കറന്‍സി രഹിത കൈമാറ്റമാണ് കുട്ടികള്‍ തമ്മില്‍ നടക്കുന്നത്. പുറമെ നിന്നുളളവര്‍ക്ക് വിലകൊടുത്തും സാധനങ്ങള്‍ വാങ്ങാം. ഇങ്ങനെ ലഭിക്കുന്ന തുക കുട്ടികള്‍ക്കു വേണ്ടി തന്നെയാണ് ചെലവിടുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികള്‍ തന്നെ നിര്‍മ്മിച്ച ശാസ്ത്ര മാതൃകകളും, ചിത്രങ്ങളും, പഴയകാല ഉപകരങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു.

നിരവധിയാളുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയത്. വിനിമയ രീതികളെകുറിച്ച് പഠിക്കുന്നതിനും കാര്‍ഷികരംഗത്തും, ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്തും ഉളള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും ഫെസ്റ്റ് ഏറെ സഹായകരമാണ്. പിടിഎ പ്രസിഡണ്ട് കെ. അജ്മലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കെ.എസ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അലി അഷ്‌ക്കര്‍, സയ്യിദ് ഹാജി, കെ. മുസ്തഫ, ഒ.പി റബീഹ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
talliparamba yatheemkhana chm bartar fest 2018
topbanner

More News from this section

Subscribe by Email