Tuesday May 21st, 2019 - 8:23:pm
topbanner
topbanner

തളിപ്പറമ്പ് വെള്ളിക്കീല്‍ സെന്റ്‌തോമസ് മൗണ്ടില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ മഹോല്‍സവം 24 മുതല്‍

NewsDesk
തളിപ്പറമ്പ് വെള്ളിക്കീല്‍ സെന്റ്‌തോമസ് മൗണ്ടില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ മഹോല്‍സവം 24 മുതല്‍

തളിപ്പറമ്പ്: വെള്ളിക്കീല്‍ സെന്റ്‌തോമസ് മൗണ്ടില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ മഹോല്‍സവം 24 മുതല്‍ 29 വരെ നടക്കും. 24 ന് വൈകുന്നേരം 6.30 ന് ഇടവക വികാരി ഫാ.എമ്മാനുവേല്‍ എസ്‌ജെ കൊടിയേറ്റും. 25 ന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.വിപിന്‍ വില്യം, 26 ന് ഫാ.ജേക്കബ് ഒറവയ്ക്കല്‍, ഫാ.ബെഞ്ചമിന്‍ വാഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 27 ന് വിശുദ്ധ കുര്‍ബാനക്ക് ഫാ.ജോര്‍ജ് ജെറി നേതൃത്വം നല്‍കും.

തുടര്‍ന്ന് നഗരപ്രദക്ഷിണം. 28 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് ഫാ.ജോര്‍ജ് പൈനാടത്ത് ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 29 ന് ഫാ.എല്‍.എം.സുക്കോള്‍ ദിനംത്തില്‍ വൈകുന്നേരം ആറിന് ജപമാലയും കൃതജ്ഞതാബലിയും. ഫാ.വിമല്‍ വിക്ടര്‍ നേതൃത്വം നല്‍കും. ഏഴിന് സമാപനാശീര്‍വ്വാദവും കൊടിയിറക്കവും. 

English summary
taliparamba, vellikkeel, sentthomas maundil,
topbanner

More News from this section

Subscribe by Email