topbanner
Monday October 23rd, 2017 - 2:16:am
topbanner

മറ്റ് ജയിലുകളെ അപേക്ഷിച്ച് തളിപ്പറമ്പിലേത് മാത്യകാ ജയിലായിരിക്കും: ആർ.ശ്രീലേഖ

NewsDesk
മറ്റ് ജയിലുകളെ അപേക്ഷിച്ച് തളിപ്പറമ്പിലേത് മാത്യകാ ജയിലായിരിക്കും: ആർ.ശ്രീലേഖ

തളിപ്പറമ്പ്: മറ്റ് ജയിലുകളെ അപേക്ഷിച്ച് മാത്യകാ ജയിലായിരിക്കും തളിപ്പറമ്പിലേത്. കണ്ണൂരിൽ ജില്ലാ ജയിൽ ഉള്ളതിനാൽ സബ് ജയിലായിട്ട് തന്നെയായിരിക്കും തളിപ്പറമ്പ് ജയിൽ തുടങ്ങുകയെന്ന് ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖ.

കാഞ്ഞിരങ്ങാട്ടെ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവർ. മുക്കം, മലമ്പുഴ, തവനൂർ ജയിലുകളുടെ മാത്യകയിൽ' തന്നെയായിരിക്കും ഇവിടെ നിർമ്മാണം തുടങ്ങുക. നിലവിൽ നിർദ്ദേശിക്കപ്പെട്ട ഏഴ് മീറ്റർ ചുറ്റുമതിലിന്റെ ഉയരം കൂട്ടണമെന്ന് ഡിജിപി നിർദ്ദേശം നൽകി.

തിരുവനന്തപുരം ചീഫ് ആർക്കിടെക്റ്റ് ഓഫീസിലെ ഡെപ്യൂട്ടി ആർക്കിടെക്റ്റ് എം.വി.നിത്യ തയ്യാറാക്കിയ ജയിലിന്റെ പ്ലാൻ ഡി ജി പി പരിശോധിച്ചു. ഉത്തരമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ്.നിർമ്മലാനന്ദൻ, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എം.വി.രവീന്ദ്രൻ, സ്പെഷ്യൽ ഓഫീസർ ടി.കെ.ജനാർദ്ദനൻ, തഹസിൽദാർ എം.മുരളി, സിഐ പി.കെ.സുധാകരൻ, എസ്.ഐ.പി.എ. ബിനു മോഹൻ, വില്ലേജ് ഓഫീസർ കെ.കെ.ബീന ' എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Read more topics: taliparamba, sub jail, kannur,
English summary
taliparamba sub jail sreelekha visit
topbanner topbanner

More News from this section

Subscribe by Email