Wednesday September 19th, 2018 - 11:06:pm
topbanner
Breaking News

തളിപ്പറമ്പ് പ്രസ്‌ഫോറം പത്രപ്രവര്‍ത്തക പുരസ്‌ക്കാരം പി.പി.മോഹനന്

NewsDesk
തളിപ്പറമ്പ് പ്രസ്‌ഫോറം പത്രപ്രവര്‍ത്തക പുരസ്‌ക്കാരം പി.പി.മോഹനന്

തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ്‌ഫോറത്തിന്റെയും ആനിമല്‍ ആന്‍ഡ് ബേര്‍ഡ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെയുംനേതൃത്വത്തില്‍ കണ്ണൂര്‍കാസര്‍ക്കോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക പുരസ്‌ക്കാരത്തിന് പി.പി.മോഹനന്‍ അര്‍ഹനായി. മാധ്യമം ദിനപത്രം പാപ്പിനിശ്ശേരി ലേഖകനാണ്.

'പാളം കുരുക്കിട്ട ദുരിതജീവിതങ്ങള്‍' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. മാധ്യമപ്രവര്ത്തകന്‍ കെ.സുനില്‍കുമാര്‍, സാഹിത്യകാരന്‍ വി.എച്ച്.നിഷാദ്, റിട്ട.ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജ് എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണ്ണയിച്ചത്. പ്രശസ്തി പത്രവും ഫലകവും 5001 രൂപയും അടങ്ങിയ പുരസ്‌ക്കാരം ജൂലൈ ആദ്യവാരം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തളിപ്പറമ്പില്‍ വിതരണം ചെയ്യും.

English summary
taliparamba press forum journalistic award 2016 PP Mohanan, Pappinnissery
topbanner

More News from this section

Subscribe by Email