Monday November 19th, 2018 - 3:00:pm
topbanner

തളിപ്പറമ്പ്‌ പ്രവാസി ക്ഷേമനിധി തട്ടിപ്പ് : മുഖ്യപ്രതിയുടെ കാർ കസ്റ്റഡിയിൽ

fasila
തളിപ്പറമ്പ്‌ പ്രവാസി ക്ഷേമനിധി തട്ടിപ്പ് : മുഖ്യപ്രതിയുടെ കാർ കസ്റ്റഡിയിൽ

തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധിയിൽ അടക്കുന്നതിന് നിക്ഷേപിച്ച തുകയിൽ നിന്ന് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയായ ഓഫീസ് ജീവനക്കാരിയുടെ കാർ കോഴിക്കോട് മുക്കത്ത് നിന്ന് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലെ കവിത രാജീവന്റെ കെ എൽ 59 എൽ 7172 നമ്പർ മാരുതി 800 ആൾട്ടോ കാറാണ് ഇന്ന് പുലർച്ചെ 1-30 ഓടെ കണ്ടെടുത്തത്.

കവിതയുടെ ബന്ധുവായ യുവാവ് മുക്കം എൻഐടിയിൽ പഠിക്കുന്നുണ്ട്. അവിടേക്ക് എത്തിയതായിരുന്നു ഇവർ. പോലീസ് കസ്റ്റഡിയിലെടുത്ത കാറിൽ നിന്നും വിദേശയാത്രാ രേഖകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കവിതയും പ്രവാസി സംഘം മുൻ സെക്രട്ടറി ക്യഷ്ണനും ഒളിവിലാണ്. കൃഷ്ണൻ കൊല്ലൂർ മൂകാംബികയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

English summary
taliparamba pravasi welfare fund fraud: main accused's car in custody
topbanner

More News from this section

Subscribe by Email