topbanner
Wednesday February 21st, 2018 - 2:50:am
topbanner
Breaking News

കേസന്വേഷണത്തില്‍ അപാകത വരുത്തിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

NewsDesk
കേസന്വേഷണത്തില്‍ അപാകത വരുത്തിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: കേസന്വേഷണത്തില്‍ അപാകത വരുത്തിയ അഡീഷണല്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ അഡീ.എസ്‌ഐ കെ.ബി.അബ്ദുള്‍ നാസറിനെയാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തത്.

2016 സപ്തംബര്‍ 27 ന് കണ്ണൂര്‍ ആറ്റടപ്പ സ്വദേശിനിയായ ഷൈനി കൃഷ്ണന്‍(32) എടക്കോം കോലാര്‍തൊട്ടിയിലെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ അഡീ.എസ്‌ഐ അപാകത കാണിച്ചതായി മരിച്ച യുവതിയുടെ അച്ഛനും അമ്മയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

2013 ല്‍ വിവാഹിതയായ ഷൈനിയെ ജയപ്രകാശന്‍ നിരന്തരം പീഡിപ്പിച്ചതിന് വ്യക്തമായ സാക്ഷിമൊഴികള്‍ ലഭിച്ചിട്ടും അതൊന്നും എസ്‌ഐ പരിഗണിച്ചില്ലെന്നാണ് മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നത്. എസ്‌ഐ അബ്ദുള്‍നാസര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാപകമായി തിരുത്തലുകള്‍ വരുത്തുകയും ഡിവൈഎസ്പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ സമയത്ത് നല്‍കാതെ വൈകിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചാലാട് സ്വദേശിയായ എസ്‌ഐ അബ്ദുള്‍നാസറിനെ സസ്‌പെന്റ് ചെയ്ത് ഉത്തരവായത്.

Read more topics: taliparamba, police, suspension,
English summary
taliparamba police station additional si suspension
topbanner

More News from this section

Subscribe by Email