Thursday August 16th, 2018 - 6:10:pm
topbanner

പട്ടുവം-കാവുങ്കല്‍ തുരുത്ത്പാലം യാഥാര്‍ത്ഥ്യമാകുന്നു.. ഒരു ഗ്രാമത്തിന്റെ അരനൂറ്റാണ്ടായുള്ള ആവശ്യം സ്വീകരിച്ച് ഹൈക്കോടതി

fasila
പട്ടുവം-കാവുങ്കല്‍ തുരുത്ത്പാലം യാഥാര്‍ത്ഥ്യമാകുന്നു.. ഒരു ഗ്രാമത്തിന്റെ അരനൂറ്റാണ്ടായുള്ള ആവശ്യം സ്വീകരിച്ച് ഹൈക്കോടതി

തളിപ്പറമ്പ്: അരനൂറ്റാണ്ടായുള്ള ഒരു ഗ്രാമത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. നൂറ് കോടിരൂപയിലേറെ ചെലവുവരുന്ന കാവിന്‍മുനമ്പ് പാലം വേണ്ടെന്നും, പകരം ഗ്രാമം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പട്ടുവം-കാവുങ്കല്‍ തുരുത്ത്പാലം പണിയാനാണ് ഹൈക്കോടതി പൊതുമരാമത്ത് വകുപ്പ് ചിഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ടി.വി.രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ 1300 മീറ്റര്‍ നീളത്തില്‍ കാവിന്‍മുനമ്പ്-ചെറുകുന്ന് പാലം പണിയുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള വ്യവസ്ഥാപിത കൊള്ളയാണിതെന്നുമാണ് കാവുങ്കല്‍ വികസന സമിതിക്ക് വേണ്ടി ഷാജി കാവുങ്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ പറഞ്ഞിരുന്നത്.taliparamba-pattuvam-kavungal-Bridge

പട്ടുവം കാളാന്തോടിന് സമീപത്തുനിന്നും കണ്ണപുരം പഞ്ചായത്തിലെ കാവുങ്കല്‍ തുരുത്തിലേക്ക് വെറും 150 മീറ്റര്‍ ദൂരത്തില്‍ പാലം നിര്‍മ്മിച്ചാല്‍ പതിറ്റാണ്ടുകളായി ഈ പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാനും നിര്‍ദ്ദിഷ്ട കാവിന്‍മുനമ്പ് പാലത്തിന്റെ അതേ പ്രയോജനം ലഭിക്കുമെന്നുമായിരുന്നു വികസന സമിതിയുടെ നിര്‍ദ്ദേശം.

പാലം നിര്‍മ്മിക്കുന്നതിന് 1982 ല്‍ ബോറിങ്ങ് പ്രവൃത്തി നടത്തിയ കാര്യവും ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 150 മീറ്റര്‍ പാലവും 800 മീറ്റര്‍ നീളത്തില്‍ റോഡും നിര്‍മ്മിച്ചാല്‍ പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കാമെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജഡ്ജി ഷാജി. പി.ചാലിയുടെ ഉത്തരവ്.taliparamba-pattuvam-kavungal-Bridge

1958 മുതല്‍ തന്നെ ഉയര്‍ന്നു തുടങ്ങിയതാണ് പട്ടുവം കാവിന്‍ മുനമ്പ്-ചെറുകുന്ന് പാലത്തിനായുള്ള ആവശ്യം. തോണികളെ ആശ്രയിച്ചായിരുന്നു ആദ്യകാലത്ത് ഇരു കരകളിലുമുള്ളവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. പാലം വരുന്നതോടെ തളിപ്പറമ്പിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്ര സുഗമമാകും. എന്നാൽ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പട്ടുവം കാവിന്‍മുനമ്പ്-ചെറുകുന്ന് പാലം നിര്‍മ്മാണത്തിന് തുടക്കമിട്ട് ബോറിങ്ങ് ജോലികള്‍ ആരംഭിച്ചതോടെ പട്ടുവം കൂത്താട്ട് പ്രദേശത്തുള്ളവര്‍ ആശങ്കയിലായിരുന്നു.taliparamba-pattuvam-kavungal-

English summary
taliparamba pattuvam-kavungal Bridge: The High Court accepted the need of a village
topbanner

More News from this section

Subscribe by Email