Friday May 25th, 2018 - 8:18:am
topbanner

കണ്ണൂർ പരിയാരം ദുരൂഹസാചര്യത്തില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

NewsDesk
കണ്ണൂർ പരിയാരം ദുരൂഹസാചര്യത്തില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: ദുരൂഹസാചര്യത്തില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം അമ്മാനപ്പാറയിലെ വീട്ടു കിണറ്റില്‍ ഞായറാഴ്ച്ച രാവിലെയാണ് യുവാവിന്റെ ജഡം കണ്ടെത്തിയത്.

രാവിലെ 9 മണിയോടെയാണ് കിണറില്‍ വെളളത്തിനു മുകളില്‍ പൊങ്ങി നില്‍ക്കുന്ന ചെരിപ്പുകള്‍ വീട്ടുകാരുയെ ശ്രദ്ധയില്‍പെട്ടത്. കിണറിനു വിരിച്ച വലയും കാണാനില്ലായിരുന്ന. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു.

തുടര്‍ന്ന നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി പരിശോധിച്ചപ്പോഴാണ് വെളളത്തിനടിയില്‍ ഒരു മൃതദേഹം കണ്ടത്. നാട്ടുകാര്‍ പരിയാരം പൊലിസിലും അഗ്നിശമന സേനയേയും വിവരമറിയിച്ചു.

തളിപ്പറമ്പില്‍ നിന്നുമെത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. അപ്പോഴാണ് പ്രദേശവാസിയായ പി.വി ശംസീര്‍ ആണ് മരണപ്പെട്ടതെന്ന് മനസിലാകുന്നത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് സി.ഐ കെ.ജെ വിനോയ്, പരിയാരം എസ്.ഐ വിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read more topics: taliparamba,pariyaram, dead body,
English summary
taliparamba pariyaram ammanapara dead body found

More News from this section

Subscribe by Email