Tuesday August 21st, 2018 - 8:03:pm
topbanner

ഒറ്റയാൾ പോരാട്ടം നടത്തി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലും പോലീസ് സ്‌റ്റേഷനിലും റാമ്പ് നിർമാണ അനുമതി വാങ്ങിയത് പി.പി.മോഹനന്‍ എന്ന പൊതു പ്രവർത്തകൻ ; പോലീസ് സ്‌റ്റേഷനിലെ റാമ്പ് നിര്‍മ്മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാവും; ഡിവൈഎസ്പി ഓഫീസിലെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും

Aswani
ഒറ്റയാൾ പോരാട്ടം നടത്തി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലും പോലീസ് സ്‌റ്റേഷനിലും റാമ്പ് നിർമാണ അനുമതി വാങ്ങിയത്  പി.പി.മോഹനന്‍ എന്ന പൊതു പ്രവർത്തകൻ ; പോലീസ് സ്‌റ്റേഷനിലെ റാമ്പ് നിര്‍മ്മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാവും; ഡിവൈഎസ്പി ഓഫീസിലെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും

തളിപ്പറമ്പ്:    പി.പി.മോഹനന്‍ എന്ന പൊതുപ്രവര്‍ത്തകന് ഇത് അഭിമാന നിമിഷം. കണ്ണൂര്‍ ജില്ലയെ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വന്നതിന് ശേഷവും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലും പോലീസ് സ്‌റ്റേഷനിലും ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് നിര്‍മ്മിക്കാത്തതിനെതിരെ മോഹനന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഒടുവില്‍ റാമ്പ് നിര്‍മ്മാണം തുടങ്ങാന്‍ പ്രേരകമായത്.

സിഎംപി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കൂടിയായ മോഹനന്‍ ഒരാവശ്യത്തിന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ഒരു പരാതിക്കാരന്‍ സ്റ്റേഷനില്‍ കയറാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കാണാനിടയായത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളില്‍ റാമ്പ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂലായിയില്‍ മോഹനന്‍ ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ പരാതി നല്‍കിയത്. വികസന സമിതി ഇത് പൊതുമരാമത്ത് ബില്‍ഡിങ്ങ്‌സ് വിഭാഗത്തിനും ജില്ലാ പോലീസ് മേധാവിക്കും കൈമാറി.

പക്ഷെ, ഇവിടെ റാമ്പ് നിര്‍മ്മിക്കാനുള്ള സ്ഥലസൗകര്യമില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ന്ന് ജില്ലാ കളക്ടറുടെ ജനനമ്പര്‍ക്ക പരിപാടിയിലും എല്ലാ മാസവും നടക്കുന്ന വികസനസമിതി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ച് മോഹനന്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ ഒടുവില്‍ ബന്ധപ്പെട്ടവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഇക്കഴിഞ്ഞ വികസന സമിതി യോഗത്തിലും മോഹനന്‍ തന്റെ ആവശ്യം അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെ റാമ്പ് നിര്‍മ്മാണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാവും.

ഡിവൈഎസ്പി ഓഫീസിലെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് പോതുമരാമത്ത് വകുപ്പ് ബില്‍ഡിങ്ങ്‌സ് വിഭാഗം അറിയിച്ചു. 1.70 ലക്ഷം രൂപയാണ് രണ്ട് സ്ഥലങ്ങളിലും റാമ്പ് നിര്‍മ്മിക്കാനായി ചെലവഴിക്കുന്നത്. നേരത്തെ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലും മോഹനന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റാമ്പ് നിര്‍മ്മിച്ചിരുന്നു.

English summary
p p mohanan lonely fight cause to build ramp in taliparamba dysp office and police station
topbanner

More News from this section

Subscribe by Email