Wednesday November 21st, 2018 - 10:28:am
topbanner

തളിപ്പറമ്പില്‍ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍

NewsDesk
തളിപ്പറമ്പില്‍ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ് : തളിപ്പറമ്പില്‍ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ ഗഞ്ചാം ജില്ലയിലെ ഖരംപൂര്‍ സ്വദേശി ശങ്കര്‍പതിയെയാണ് എസ്.ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഇയാളെ സംശയാസ്പദമായി കണ്ട് അവിടെയുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് എത്തി ശങ്കര്‍പതിയുടെ കയ്യിലുള്ള സഞ്ചി പരിശോധിച്ചപ്പോഴാണ് 70 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

തളിപ്പറമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി ഒഡീഷയില്‍ നിന്നും എത്തിച്ചതാണ് ഈ കഞ്ചാവെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ താമസിക്കുന്ന ശങ്കര്‍പതി കഞ്ചാവ് വിപണന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലിസ് പറഞ്ഞു.taliparamba odisha man with kanja police arrest

Read more topics: taliparamba, kanja, police, arrest,
English summary
taliparamba odisha man with kanja police arrest
topbanner

More News from this section

Subscribe by Email