Thursday August 16th, 2018 - 6:10:pm
topbanner

തളിപ്പറമ്പ് എന്‍ജിഒ അസോസിയേഷൻ ഇവർ നയിക്കും: പി.വി.വിനോദ്-പ്രസിഡന്റ്, എ.കല്‍പന-സെക്രട്ടറി

NewsDesk
തളിപ്പറമ്പ് എന്‍ജിഒ അസോസിയേഷൻ ഇവർ നയിക്കും: പി.വി.വിനോദ്-പ്രസിഡന്റ്, എ.കല്‍പന-സെക്രട്ടറി

തളിപ്പറമ്പ്: തളിപ്പറമ്പിന് അനുവദിച്ച ആര്‍ഡിഒ ഓഫീസിന്റെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കേരളാ എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ഇതര ജില്ലകളില്‍ നിന്നെത്തുന്ന ജീവനക്കാര്‍ക്കായി തളിപ്പറമ്പില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുക, സംസ്ഥാനപാതയില്‍ ചിറവക്ക്-മന്ന റൂട്ടിലെ ഗതാഗത തടസങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ അവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.വി.വിനോദ് അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി പി.വി.വിനോദ്-പ്രസിഡന്റ്, എ.കല്‍പന-സെക്രട്ടറി, എസ്.തോമസ്‌കുട്ടി, എം.കെ.കാഞ്ചനകുമാരി, വി.പി.ബാബു, ടി.ശിവദാസന്‍-വൈസ് പ്രസിഡന്റുമാര്‍, കെ.വി.സൂരജ്, ഷമല്‍, പ്രദീപ്കുമാര്‍, ജസ്റ്റിന്‍ വര്‍ഗീസ്-ജോ.സെക്രട്ടറിമാര്‍, എം.സനീഷ്-ട്രഷറര്‍, കെ.ഗായത്രി-വനിതാഫോറം കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.

English summary
taliparamba ngo association new Office bearers
topbanner

More News from this section

Subscribe by Email