Tuesday February 19th, 2019 - 10:32:am
topbanner

കെഎസ്ഇബി ഫ്യൂസ് ഊരി : 'തിളങ്ങുന്ന തളിപ്പറമ്പ്' ഇരുട്ടിൽ

NewsDesk
കെഎസ്ഇബി ഫ്യൂസ് ഊരി : 'തിളങ്ങുന്ന തളിപ്പറമ്പ്' ഇരുട്ടിൽ

തളിപ്പറമ്പ്: കെഎസ്ഇബിയുടെ ഒന്നരലക്ഷം രൂപ കുടിശിക അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി തിളങ്ങുന്ന തളിപ്പറമ്പ് ഇരുട്ടിലായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. തളിപ്പറമ്പ് നഗരത്തില്‍ ഈ വര്‍ഷം ഒന്ന് തിളക്കമേറിയ തളിപ്പറമ്പ് ഇരുട്ടിലായി. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് തളിപ്പറമ്പ് ദേശീയപാതയ്ക്ക് മധ്യത്തിലെ ഡിവൈഡറില്‍ തെരുവ് വിളക്കുകള്‍ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തത്.

തിളങ്ങുന്ന തളിപ്പറമ്പ് എന്ന പേരിലാണ് നഗരസഭ ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഹൈവേ റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെ 79 തൂണുകളിലായാണ് രണ്ട് വീതം വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ലൈറ്റിന് പ്രകാശം കുറവാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത്രയെങ്കിലും ചെയ്തല്ലോ എന്ന ചിന്തയിലായിരുന്നു നാട്ടുകാര്‍. സ്വകാര്യ സംരംഭകകരാണ് ഒന്നരകോടി രൂപ ചെലവിട്ട് ലൈറ്റുകള്‍ സ്ഥാപിച്ചത്.

ഇതിന്റെ ചെലവ് തൂണുകളിലെ പരസ്യങ്ങള്‍ വഴി ഈടാക്കാമെന്ന ഉദ്ദേശത്തിലാണ് സ്വകാര്യ സംരംഭകന്‍ ലൈറ്റുകള്‍ സ്ഥാപിച്ചതെങ്കിലും ദേശീയപാത വിഭാഗം കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായില്ല. ലൈറ്റുകള്‍ക്ക് താഴെ ഡിവൈഡറില്‍ പുല്‍ത്തകിടിയും ചെടികളും നട്ട് സംരക്ഷിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

പരസ്യം സ്ഥാപിക്കാന്‍ അനുമതി ലഭിക്കാതായതോടെ സംരംഭകന്‍ ലൈറ്റുകളെ കയ്യൊഴിഞ്ഞു. കുടിശിക പെരുകിയതോടെ വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഫ്യൂസ് ഊരേണ്ടിവന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

Viral News

English summary
taliparamba municipality highway street light
topbanner

More News from this section

Subscribe by Email