Sunday September 23rd, 2018 - 8:23:pm
topbanner

തളിപ്പറമ്പ് മേഖല എസ്.കെ.എസ്.എസ്.എഫ് ചുവടുവെപ്പ് നേതൃ ക്യാംപ് സംഘടിപ്പിക്കുന്നു

SNEHA
തളിപ്പറമ്പ് മേഖല എസ്.കെ.എസ്.എസ്.എഫ് ചുവടുവെപ്പ് നേതൃ ക്യാംപ് സംഘടിപ്പിക്കുന്നു

തളിപ്പറമ്പ്: നന്‍മയിലേക്കൊരു ചുവടുവെപ്പ് എന്ന പ്രമേയത്തില്‍ തളിപ്പറമ്പ് മേഖല എസ്. കെ. എസ്. എസ്.എഫ് സംഘടിപ്പിക്കുന്ന 'ചുവടുവെപ്പ്' നേതൃ ക്യാംപ് വ്യാഴാഴ്ച്ച(1-3-2018) വൈകുന്നേരം ആറ് മണി മുതല്‍ കടമ്പേരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടക്കും.

6 മണിക്ക് രജിസ്‌ട്രേഷന്‍ തുടര്‍ന്ന് അദബിലൂടെ എന്ന സെഷനില്‍ സമസ്ത ജില്ലാ മുശാവറ മെമ്പറും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന കടമ്പേരി ഇബ്‌റാഹിം മുസല്യാരെ സന്ദര്‍ശിച്ച് ആശീര്‍വാദവും നസ്വീഹത്തും സ്വീകരിക്കും. 6.30 ന് തസ്ബീഹ്. ആത്മീയമായി എന്ന സെഷനില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് നടക്കും. സമസ്ത താലൂക്ക് സെക്രട്ടറി കെ.കെ.മുഹമ്മദ് ദാരിമി നേതൃത്വം നല്‍കും.

അബുല്ല യമാനി, മുത്തലിബ് ഫൈസി, സിദ്ദീഖ് ദാരിമി, ഹാരിസ് ഫൈസി, വി.കെ. മുസ്ഥഫ എന്നിവര്‍ സംബന്ധിക്കും. 7.45 ന് ആദര്‍ശത്തോടെ സെഷന്‍ മഷ്‌കൂര്‍ പുഷ്പഗിരി സ്വാഗതം പറയും ശഫീഖ് ദാരിമി വെള്ളിക്കീല്‍ അധ്യക്ഷനാകും.കെ.കെ.മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ വിഷയാവതരണം നടത്തും. ജലീല്‍ ഹസനി, ഫസല്‍ കുപ്പം, സമദ് കടമ്പേരി, ശബീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് സേവനത്തിനായ് എന്ന സെഷനില്‍ ഗ്രൂപ്പ് ചര്‍ച്ച നടക്കും.

ഇബാദ്,വിഖായ, ട്രന്റ്,സഹചാരി,സര്‍ഗലയം,താലബ,ക്യംപസ് തുടങ്ങിയ സബ് വിംഗുകള്‍ ഗ്രൂപ്പുകളായി ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. ക്യാമ്പ് കോഡിനേറ്റര്‍ തുഫൈല്‍ അരിപ്പാമ്പ്ര നേതൃത്വം നല്‍കും. ജുനൈദ് മാസ്റ്റര്‍ പ്രസീഡിയം നിയന്ത്രിക്കും. ശിബ്‌ലി അരിയില്‍ നന്ദി പറയും.

English summary
taliparamba, meghala, skssf, chuvaduveppu, camp
topbanner

More News from this section

Subscribe by Email