Wednesday November 14th, 2018 - 1:21:pm
topbanner

തളിപ്പറമ്പ് കുറുമാത്തൂര്‍ തുരുത്തിലെ അബ്ദുള്‍ ഖാദറും സഹോദരി ആസ്യയും നാട്ടുകാരുടെ നൊമ്പരമാകുന്നു

NewsDesk
തളിപ്പറമ്പ് കുറുമാത്തൂര്‍ തുരുത്തിലെ അബ്ദുള്‍ ഖാദറും സഹോദരി ആസ്യയും നാട്ടുകാരുടെ നൊമ്പരമാകുന്നു

തളിപ്പറമ്പ് : കുറുമാത്തൂര്‍ തുരുത്തിലെ കുടുംബങ്ങള്‍ മഴക്കെടുതിയില്‍ ഒറ്റപ്പെടുന്നു. മഴവെളളത്താല്‍ തുരുത്ത് മൂടുമ്പോഴും ജീവിത സമ്പാദ്യമായ പുരയിടവും വീടും വിട്ടുപോകില്ലെന്ന വാശിയില്‍ നില്‍ക്കുന്ന ജന്മനാ കാഴ്ച്ചയില്ലാത്ത അബ്ദുള്‍ ഖാദറും സഹോദരി ആസ്യയും കുറുമാത്തൂരുകാരുടെ നൊമ്പരമാകുന്നു. കുറുമാത്തൂര്‍ കതിര് വയല്‍ തുരുത്തില്‍ പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട രണ്ട് ജീവിതങ്ങളുണ്ട്.

ജന്മനാ രണ്ടു കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത ചെറുകുന്നോത്ത് തെരുവത്തകത്ത് അബ്ദുള്‍ ഖാദറും സഹോദരി ആസ്യയും. നാടുമുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ തുരുത്ത വിട്ട് വരാന്‍ തയ്യാറായില്ല. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തോണിയുമായി ഇരുവരെയും മറുകരയിലേക്കുളള ക്യാംപിലേക്കു കൊണ്ടുവരാന്‍ ചെന്നെങ്കിലും നിരാശയോടെ മടങ്ങേണ്ടിവന്നു. ജീവിത സമ്പാദ്യമായ പുരയിടവും വീടും വിട്ടുപോകില്ലെന്ന വാശിയിലാണ് ഇരുവരും.

നേരത്തെ ഇവരെ കൂടാതെ രണ്ടു കുടുബങ്ങള്‍ കൂടി ഈ തുരുത്തില്‍ ഉണ്ടായിരുന്നു ഇവരൊക്ക മഴക്കാലത്തെ ദുരിതം കണക്കിലെടുത്ത് മാറിതാമസിക്കുകയായിരുന്നു. ഇരിട്ടി മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ വെളളം അതിവേഗത്തില്‍ ഉയരുന്നുണ്ട്.

വെളളം കൂടുന്നതോടെ ഇവരെ പുറത്തെത്തിക്കുന്നതിന് നിര്‍ബന്ധിതരാകേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഇവിടെ എത്തിപ്പെടാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ അഗ്നിശമന സേനയെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ വാഹനങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലമാണെന്നതും രക്ഷാ പ്രവര്‍ത്തനം ദുരിതമാകും. വാര്‍ഡ് മെമ്പര്‍ കെ. റസാഖിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തി വരികയാണ്.

Read more topics: taliparamba, kurumathur, flood,
English summary
taliparamba kurumathur thuruthil abdul khader
topbanner

More News from this section

Subscribe by Email