topbanner
Wednesday December 13th, 2017 - 1:33:am
topbanner
topbanner

തളിപ്പറമ്പ് കോള്‍മൊട്ടയിൽ ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

NewsDesk
തളിപ്പറമ്പ് കോള്‍മൊട്ടയിൽ ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തളിപ്പറമ്പ്: അമിത വേഗതയില്‍ കാറിനെ മറികടക്കാന്‍ ശ്രമിച്ച ലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കോള്‍മൊട്ട തവളപ്പാറയിലെ നിര്‍മ്മാണ തൊഴിലാളി മാണിക്കര പ്രമോദ് (43) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 7.50 ന് കോള്‍മൊട്ടയില്‍നിന്ന് സ്‌കൂട്ടറില്‍ തവളപ്പാറയിലെ വീട്ടിലേക്ക് വരുമ്പോള്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. തെറ്റായ ദിശയിലെത്തി അമിതവേഗതയില്‍ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടിയില്‍ പ്രമോദിനെ സ്‌കൂട്ടര്‍ സഹിതം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലക്ക് പരിക്കേറ്റ പ്രമോദിനെ മംഗലാപുരം ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പകല്‍ 4.45ന് മരിച്ചു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ കെഎല്‍ 58 കെ 9298 ചെങ്കല്‍ ലോറി ഏറെ ശ്രമത്തിനൊടുവിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ചൊവ്വാഴ്ച് രാത്രി പത്തോടെ ഉടമ ലോറി തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. പരേതനായ മാണിക്കര കുഞ്ഞമ്പുവിന്റെയും പുതിയ പുരയില്‍ ജാനകി (കാട്യം) യുടെയും മകനാണ് പ്രമോദ്.

ഭാര്യ: നെല്ലിയോട്ടെ സജിത (വെജ് കോ കോള്‍മൊട്ട). മക്കള്‍: ആര്യ (എസ്എസ്എല്‍സി വിദ്യാര്‍ഥിനി, പറശ്ശിനിക്കടവ് ഹൈസ്‌കൂള്‍), ആധിഷ് (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, പറശ്ശിനിക്കടവ് യുപി സ്‌കൂള്‍). സഹോദരങ്ങള്‍: നളിനി (കോള്‍മൊട്ട), കോമള (എടക്കേപ്പുറം), പ്രീത (പുന്നക്കുളങ്ങര). സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 ന് ധര്‍മ്മശാല പൊതുശ്മശാനത്തില്‍.

Read more topics: taliparamba, parassinikadavu, kannur,
English summary
taliparamba kolmotta accident death
topbanner topbanner

More News from this section

Subscribe by Email