Wednesday September 26th, 2018 - 6:33:am
topbanner

തളിപ്പറമ്പ് താലൂക്ക്തല ഓണം ബക്രീദ് ഖാദി വിപണനമേളക്ക് തുടക്കമായി

NewsDesk
തളിപ്പറമ്പ് താലൂക്ക്തല ഓണം ബക്രീദ് ഖാദി വിപണനമേളക്ക് തുടക്കമായി

തളിപ്പറമ്പ് താലൂക്ക്തല ഖാദി ഓണം-ബക്രീദ് മേള ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ശോഭനാജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരളം മുഴുവനും ഖാദിധരിക്കുന്ന കാലത്തേക്കുള്ള മുന്നേറ്റമാണ് കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ശോഭനാജോര്‍ജ് പറഞ്ഞു. ഓണം-ബ്ക്രീദ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബ്രാഞ്ച് മാനേജര്‍ സി.വി.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍,നഗരസഭാ കൗണ്‍സിലര്‍ പി.പി.വല്‍സല, എം.കെ.വേണുഗോപാല്‍, പി.പി.മോഹനന്‍, ഖാദിബോര്‍ഡ് മെമ്പര്‍ കെ.ധനഞ്ജയന്‍,

പയ്യന്നൂര്‍ ഖാദികേന്ദ്രം ഡയരക്ടര്‍ ടി.സി.മാധവന്‍ നമ്പൂതിരി എം.ചന്ദ്രന്‍, കെ.രഞ്ജിത്ത്, പി.വി.നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. വിവിധതരം ഖാദി വസ്ത്രങ്ങള്‍, സില്‍ക്ക്, പട്ട്, കോട്ടണ്‍സാരികള്‍, സമ്മര്‍കൂള്‍ ഷര്‍ട്ട്, ജുബ്ബ, ഉന്നത്തില്‍ നിര്‍മ്മിച്ച കിടക്കകള്‍, തലയിണകള്‍, ഗ്രാമവ്യവസായഉല്‍പ്പന്നങ്ങള്‍, തേന്‍, വിവിധതരം സ്റ്റാര്‍ച്ചുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വന്‍ശേഖരം തന്നെ ഇവിടെ വില്‍പ്പനക്ക് എത്തിയിട്ടുണ്ട്. khadi onam fair taliparamba

Read more topics: taliparamba, khadi, onam,
English summary
taliparamba khadi board onam bakrid mela inauguration
topbanner

More News from this section

Subscribe by Email