Tuesday October 23rd, 2018 - 5:29:pm
topbanner
Breaking News

കരിമ്പം കുണ്ടത്തില്‍ കാവ് പുതിയഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 15 മുതല്‍ 19 വരെ

byju bigb
കരിമ്പം കുണ്ടത്തില്‍ കാവ് പുതിയഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 15 മുതല്‍ 19 വരെ

തളിപ്പറമ്പ് : അതിപുരാതനവും പുതിയഭഗവതി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതുമായ കരിമ്പം കുണ്ടത്തില്‍ കാവ് പുതിയഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ജനുവരി 15 മുതല്‍ 19 വരെയുളള ദിവസങ്ങളില്‍ നടക്കും. കളിയാട്ടത്തിനു മുന്നോടിയായി തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് കണിച്ചാമല്‍ ആലയില്‍പ്പടിയില്‍ നിന്നും ആരംഭിക്കുന്ന കലവറനിറക്കല്‍ ഘോഷയാത്ര 6 മണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് സഹസ്രദീപ സമര്‍പ്പണവും നടക്കും.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ആരംഭിക്കുന്ന പ്രതിഷ്ഠാദിന പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇ.പി ഹരിജയന്തന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചക്ക് 2ന് കാവില്‍ കയറല്‍, പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റം മേലേരികൂട്ടല്‍ എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. നാലു ദിവസങ്ങളിലായി പുതിയഭഗവതി, വീരന്‍തെയ്യം, ഗുളികന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, നാഗേനിയമ്മ, വലിയതമ്പുരാട്ടി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുമെന്നും,

എല്ലാ ദിവസങ്ങളിലും അന്നദാനമുണ്ടായിരിക്കുമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോട്ടിലേക്ക് ഇറങ്ങുന്ന പടവുകളും അണിയറയും പൂര്‍ത്തിയാക്കിയതായും കളിയാട്ടത്തിനു ശേഷം കഴകപ്പുര പുനരുദ്ധാരണത്തിനുളള ഒരുക്കങ്ങള്‍ നടന്നുവരുന്നതായും ഭാരവാഹികളായ എം.ഷൈജു, പി. അനൂപ്, എം.പ്രദീപന്‍, എം. വിനോദ് കുമാര്‍, എം. ഗിരീഷ് കുമാര്‍, സി.ഷൈജു എന്നിവര്‍ അറിയിച്ചു.

English summary
karimbam kundathil kavu kaliyattam
topbanner

More News from this section

Subscribe by Email