Tuesday December 18th, 2018 - 6:49:pm
topbanner

പറശ്ശിനിക്കടവ് ബലാത്സംഗ കേസ്: കർശന നടപടിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാക്കൾ ഡിവൈഎസ്പിയെ കണ്ടു.

NewsDesk
പറശ്ശിനിക്കടവ് ബലാത്സംഗ കേസ്: കർശന നടപടിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാക്കൾ ഡിവൈഎസ്പിയെ കണ്ടു.

തളിപ്പറമ്പ്: പറശിനിക്കടവിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതികൾക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാകൾ തളിപ്പറമ്പ് ഡിവൈഎസ്പിയെ കണ്ടു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് നേതാക്കൾ ഡിവൈഎസ്പി കെ വി വേണുഗോപാലിനെ ഓഫീസിലെത്തി കണ്ടത്.

കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷിയിൽ നിന്നും സമ്മർദ്ദമുള്ളതായി ആക്ഷേപമുയർന്നിരുന്നു. രാഷ്ട്രീയത്തിനതീതമായി പ്രതികൾക്കെതിരെ കർശനമായ നടപടി വേണം. ഒരു കാരണവശാലും കുറ്റവാളികൾ ആരും തന്നെ രക്ഷപ്പെടരുത്.

കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. കേസിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പിയും വ്യക്തമാക്കി.ജില്ലാ വൈസ് പ്രസിഡന്റ് പി കെ സരസ്വതി, വത്സല പ്രഭാകരൻ, പി പി വത്സല, കുഞ്ഞമ്മ തോമസ്, കെ റഷീദ, ദീപ രഞ്ജിത്ത്, കെ നിഷ എന്നിവരും സംബന്ധിച്ചു.

Read more topics: parassinikadavu, raped, lodge
English summary
taliparamba congress leaders meet dysp
topbanner

More News from this section

Subscribe by Email