Wednesday November 14th, 2018 - 6:04:am
topbanner

തളിപ്പറമ്പ്: പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ യുവാവിന്റെ ബൈക്ക് മോഷ്ടിച്ച പ്രതി നാല് മാസത്തിന് ശേഷം പിടിയിൽ

NewsDesk
തളിപ്പറമ്പ്: പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ യുവാവിന്റെ ബൈക്ക് മോഷ്ടിച്ച പ്രതി നാല് മാസത്തിന് ശേഷം പിടിയിൽ

തളിപ്പറമ്പ്: പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ യുവാവിന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ നാല് മാസത്തിന് ശേഷം പോലീസ് പിടികൂടി. കുറുമാത്തൂര്‍ റഹ്മത്ത് വില്ലയിലെ കൊടിയില്‍ റുബൈസിനെ(22)യാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ റിഫായി മസ്ജിദില്‍ നിസ്‌ക്കാരത്തിനെത്തിയ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ് ബൈക്കാണ് ഷബീര്‍ മോഷ്ടിച്ചത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ നിരവധി മോഷണകേസുകളില്‍ പ്രതിയാണ് റൂബൈസെന്ന് പോലീസ് പറഞ്ഞു.

എഎസ് ഐ ജോസ്, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ്, സിപിഒ ജാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങളായി നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ റുബൈസിനെ റിമാന്‍ഡ് ചെയ്തു.

Read more topics: taliparamba, bike, robbery, arrest,
English summary
taliparamba bike robbery rubais arrest
topbanner

More News from this section

Subscribe by Email