Monday December 10th, 2018 - 4:40:pm
topbanner

തളിപ്പറമ്പ് നെല്ലിയോട് വയലിലെ തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ച് കര്‍ഷകത്തൊഴിലാളികള്‍

NewsDesk
തളിപ്പറമ്പ് നെല്ലിയോട് വയലിലെ തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ച് കര്‍ഷകത്തൊഴിലാളികള്‍

തളിപ്പറമ്പ് : ജില്ലയിലെ ഏറ്റവും വലിയ തരിശുഭൂമികളിലൊന്നായ നെല്ലിയോട് വയലില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ബക്കളം വില്ലേജ് കമ്മിറ്റിയും നെല്ലിയോട് യൂണിറ്റും സംയുക്തമായി നടത്തിയ നെല്‍കൃഷിയിലാണ് വിളവെടുപ്പ് തുടങ്ങിയത്. നെല്ലിയോട് വയലില്‍ കൊയ്ത്തുത്സവം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷമായി കര്‍ഷക തൊഴിലാളി വില്ലേജ് കമ്മിറ്റി, നെല്ലിയോട് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്. എന്നാല്‍ ഇത്തവണ തരിശിട്ടു കിടക്കുന്ന 20 ഏക്കര്‍ സ്ഥലവും കൃഷിയോഗ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.taliparamba bakkalam nelliyod padi land

മുണ്ടോന്‍ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കര്‍ഷക തൊഴിലാളി യൂണിയന്‍ ഏറ്റെടുത്ത് നടത്തുന്ന ജില്ലയിലെ ഏറ്റവും വലിയ കൃഷിയാണിത്.  നെല്‍കൃഷിക്ക് പുറമെ രണ്ടേക്കര്‍ സ്ഥലത്ത് ചോളവും തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്.

കര്‍ഷക തൊഴിലാളി നേതൃത്വത്തില്‍ രൂപീകരിക്കുന്ന തൊഴില്‍സേനയെ ഉപയോഗപ്പെടുത്തി അടുത്തവര്‍ഷം മുഴുവന്‍ വയലും കൃഷിയോഗ്യമാക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നെല്‍കൃഷിയുള്ള നഗരസഭയാണ് ആന്തൂര്‍. തരിശ് രഹിത പദ്ധതിയിലൂടെ മികച്ച ഉല്‍പാദന വര്‍ദ്ധനയുണ്ടാക്കാന്‍ നഗരസഭക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു അധ്യക്ഷനായി. ബക്കളം ലോക്കല്‍ സെക്രട്ടറി എം. രാജഗോപാലന്‍, കൗണ്‍സിലര്‍ കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു. ഇ. അഭിലാഷ് സ്വാഗതം പറഞ്ഞു.taliparamba bakkalam nelliyod padi land

Read more topics: taliparamba, bakkalam, nelliyod,
English summary
taliparamba bakkalam nelliyod padi land
topbanner

More News from this section

Subscribe by Email