Monday November 19th, 2018 - 3:42:pm
topbanner

ശൗചാലയ സൗകര്യം നിഷേധിച്ചുവെന്ന അക്ഷയ സെന്റര്‍ ഉടമയുടെ പരാതിയില്‍ തളിപ്പറമ്പ് നഗരസഭ നടപടിയുമായി മുന്നോട്ട്. കെട്ടിട ഉടമനല്‍കിയ അപ്പീല്‍ നഗരസഭാ കൗണ്‍സില്‍ യോഗം തള്ളി

NewsDesk
ശൗചാലയ സൗകര്യം നിഷേധിച്ചുവെന്ന അക്ഷയ സെന്റര്‍ ഉടമയുടെ പരാതിയില്‍ തളിപ്പറമ്പ് നഗരസഭ നടപടിയുമായി മുന്നോട്ട്. കെട്ടിട ഉടമനല്‍കിയ അപ്പീല്‍ നഗരസഭാ കൗണ്‍സില്‍ യോഗം തള്ളി

തളിപ്പറമ്പ്:  എഴോളം സ്ത്രീ ജീവനക്കാരുടെ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനുള്ള ശൗചാലയ സൗകര്യം തടസ്സപ്പെടുത്തി എന്ന അക്ഷയ സെന്റര്‍ ഉടമയുടെ പരാതിയില്‍ തളിപ്പറമ്പ് നഗരസഭ നടപടിയുമായി മുന്നോട്ട് നീങ്ങും. പരാതിക്കെതിരെ തളിപ്പറമ്പ് സീലാന്‍ഡ് കോംപ്ലക്‌സ് ഉടമ മുഹമ്മദ് ഷഫീഖ് നല്‍കിയ അപ്പീല്‍ നഗരസഭാ കൗണ്‍സില്‍ യോഗം തള്ളി.

ഹൈക്കോടതി നിലവിലുളള താല്‍ക്കാലിക സ്‌റ്റേ നീങ്ങുന്നതോടെ നടപടിയുമായി മുന്നോട്ട് നീങ്ങാനാണ് കൗണ്‍സില്‍ തീരുമാനം. തളിപ്പറമ്പ് മെയിന്‍ റോഡിലെ കോംപ്ലക്‌സില്‍ അക്ഷയ കേന്ദ്രമായി നടത്തി വരുന്ന മുറിയുടെ തെക്കു ഭാഗത്ത് ഇഷ്ടിക വെച്ച് കെട്ടിട ഉടമ ചുമര്‍ കെട്ടി മറച്ചിരിക്കുകയാണെന്നും ശൗചാലയ സൗകര്യവും നിഷേധിച്ചുവെന്നുമാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാരി സിന്ധു ജയന്റെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗം ഓവര്‍സിയര്‍ നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ 17ാം വാര്‍ഡില്‍ 2400ാം നമ്പറായുള്ള കെട്ടിടത്തില്‍ അനുമതി ഇല്ലാതെ സിമന്റ് കട്ട ഉപയോഗിച്ച് വിഭജിച്ചത് കണ്ടെത്തിയിരുന്നു.

ഇവിടെ ഒരു നൃത്ത വിദ്യാലയമാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമക്ക് നഗരസഭാ സെക്രട്ടറി ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ കെട്ടിട ഉടമ കൗണ്‍സിലിന്  നല്‍കിയ അപ്പീലാണ് ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗം തള്ളിയത്. അതിനിടെ 16 ന് അനധിത നിര്‍മ്മാണം പൊളിച്ചു നീക്കാനുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിനെതിരെ നൃത്താധ്യാപിക ഹൈക്കോടതിയില്‍ പോയി മൂന്നാഴ്ച്ചത്തേക്ക് സ്റ്റേ വാങ്ങിയിരുന്നു.

അത് കഴിഞ്ഞ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കൗണ്‍സില്‍ തീരുമാനം. ഉത്തരവ് നടപ്പിലാക്കാനുളള സമയപരിധിയായ 24മണിക്കൂര്‍ കഴിഞ്ഞും നടപടി സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്ന്  കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കെട്ടിട ഉടമക്ക് അപ്പീല്‍ നല്‍കാനുളള അവസരം നല്‍കി പരാതിക്കാരിക്ക് നീതി നഭ്യമാക്കുന്നതിന് തടസമുണ്ടാക്കുകയാണ് അധികാരികള്‍ ചെയ്തത്.   

നഗരസഭയുടെ ഉത്തരവ് നടപ്പാക്കാന്‍ വൈകരുതെന്നും അക്ഷയ കേന്ദ്രത്തിലെ ഏഴോളം വനിതാ ജീവനക്കാര്‍ക്ക് നിയമപരമായ രീതിയില്‍ നീതി ലഭ്യമാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ ഉപയോഗിക്കുന്ന ശൗചാലയം പൊളിച്ചു മാറ്റുകയും വഴി തടസപ്പെടുത്തുകയും ചെയ്തത്. പോലീസും തഹസില്‍ദാറും നഗരസഭയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നൃത്ത വിദ്യാലയ ഉടമയും കെട്ടിടഉടമയും തയ്യാറാവാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജനി രാമനന്ദ്,  പ്രതിപക്ഷ നേതാവ് കോമത്ത് മുരളീധരന്‍, എം ചന്ദ്രന്‍, പി പി മുഹമ്മദ് നിസാര്‍,വി വി കുഞ്ഞിരാമന്‍,  കെ വത്സരാജ് എന്നിവര്‍ സംസാരിച്ചു.

English summary
taliparamba akshaya Women staff refused to toilet facility
topbanner

More News from this section

Subscribe by Email