Friday September 21st, 2018 - 11:20:pm
topbanner

മഴക്കെടുതി : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി അത്താഴ കൂട്ടം പ്രവര്‍ത്തകര്‍ ക്യാംപുകളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ഓഫ് റൈഡേഴ്‌സിന്റെ സഹായത്തോടെ

bincy
മഴക്കെടുതി : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി അത്താഴ കൂട്ടം പ്രവര്‍ത്തകര്‍ ക്യാംപുകളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ഓഫ് റൈഡേഴ്‌സിന്റെ സഹായത്തോടെ

തളിപ്പറമ്പ് : വയനാട് ജില്ലയിലെ 12 ഓളം ദുരിതാശ്വാസ ക്യാപുകളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി അത്താഴ കൂട്ടം പ്രവര്‍ത്തകര്‍. ക്യാപുകളില്‍ വിതരണം ചെയ്യാനുളള സാധനങ്ങളുമായി എട്ടാമത്തെ വാഹനവും ഇന്നലെ വയനാട്ടിലേക്ക് പുറപ്പെട്ടു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന നിത്യോപയോഗ വസ്തുക്കള്‍ ദുരിതാശ്വാസ ക്യാപുകളില്‍ എത്തിക്കുന്നതിന് കഠിനാധ്യാനം ചെയ്യുകയാണ് അത്താഴ കൂട്ടം പ്രവര്‍ത്തകര്‍.

ഇതിനകം എട്ടുതവണ വയനാട് ജില്ലകളിലെ ക്യാംപുകളില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഗ്ലാസുകള്‍, പെയിസ്റ്റ്, സോപ്പ് തുടങ്ങിയവയാണ് എത്തിച്ചു നല്‍കുന്നത്. ക്യാപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് വിതരണം. ദുരന്തത്തില്‍ ഭൂരിഭാഗവും തകര്‍ന്ന വയനാടിലെ റോഡുകളിലൂടെ സാധനങ്ങള്‍ ക്യാംപുകളില്‍ എത്തിക്കാന്‍ തളിപ്പറമ്പ് ആസ്ഥാനമായി ക്രോക്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓഫ് റൈഡേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി.taliparamba-Raining-suffering-people-Wayanad-athazha-kuttam

റൈഡേഴ്‌സ് മാരായ മിഥുന്‍ നാരായണനും, ഡെറോല്‍ വില്‍സണും ആണ് ഇതിനു നേതൃത്വം നല്‍കിയത്. വെള്ളക്കെട്ടിലൂടെയും ചെളി നിറഞ്ഞ റോഡുകളിലൂടെയും വയലുകളിലൂടെയും ഇവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചാണ്. സാധനങ്ങള്‍ എത്തിച്ചത് കേരളത്തിലെ മുഴുവന്‍ ഓഫ് റൈഡേഴ്‌സ് ക്ലബ് മെമ്പര്‍മാരും ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അത്താഴ കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തളിപ്പറമ്പില്‍ നേത്യത്വം നല്‍കുന്ന ഷഫീഖ് സീലാന്റ് പറഞ്ഞു. ദുരന്തമേഖലകളില്‍ സാധാരണ വാഹനങ്ങള്‍ എത്തിചേരാന്‍ പറ്റാത സാഹചര്യങ്ങളില്‍ ഓഫ് റൈഡേഴ്‌സിന്റെ സഹായം പ്രയോജനപെടുത്തുന്നതിന് തളിപ്പറമ്പ് ക്രോക്ക് ഓഫ് റൈഡേഴ്‌സിന്റെ സേവനം കണ്ണൂര്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതായി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

English summary
Raining For the suffering people in Wayanad athazha kuttam workers
topbanner

More News from this section

Subscribe by Email