Wednesday November 21st, 2018 - 5:36:pm
topbanner

ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി സംഘടിപ്പിച്ച അല്‍മഖര്‍ സംസ്ഥാനതല ഹജ്ജ് പരിശീലന ക്യാമ്പ് സമാപിച്ചു

NewsDesk
ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി സംഘടിപ്പിച്ച അല്‍മഖര്‍ സംസ്ഥാനതല ഹജ്ജ് പരിശീലന ക്യാമ്പ് സമാപിച്ചു

തളിപ്പറമ്പ്: കേരള സര്‍ക്കാര്‍ മുഖേനയും സ്വകാര്യ സംഘങ്ങള്‍ വഴിയും ഈവര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ഹജ്ജ് പരിശീലന ക്യാമ്പ് അല്‍മഖര്‍ ദാറുല്‍ അമാന്‍ക്യാമ്പസില്‍ നടന്നു.

അമാനീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിക്കുകീഴിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുഹിയുദ്ദീന്‍ ഫൈസി കയരളത്തിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച ക്യാമ്പ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി അബൂബക്കര്‍ മുസലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു.

അല്‍മഖര്‍ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.അബ്ദുല്‍ ഗഫൂര്‍ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. വര്‍ഷങ്ങളായി നിരവധി ഹജ്ജ് ക്ലാസ്സുകള്‍ക്കും പതിമൂന്ന് വര്‍ഷത്തോളം അല്‍മഖര്‍ ഹജ്ജ് ക്യാമ്പിനും നേതൃത്വം നല്‍കി വരുന്ന കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍നടന്നു. മദീനയുടെ മധുരം എന്ന വിഷയത്തില്‍ ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ഡയറക്ടര്‍ അബ്ദുസമദ് അമാനി ക്ലസ്സെടുത്തു. രാവിലെ എട്ട് മണി മുതല്‍വൈകീട്ട് അഞ്ച് മണി വരെയായിരുന്നു ക്യാമ്പ്. വിവിധ ജില്ലകളില്‍ നിന്നായി രണ്ടായിരത്തിലേറെ ഹാജിമാര്‍ പങ്കെടുത്തു.

taliparamba Al Maqar Haj camp

ഹജ്ജ് ചെയ്യുന്നതിനുള്ളഎളുപ്പത്തിനായി കഅ്ബയും മറ്റു പുണ്യ സ്ഥലങ്ങളും പ്രതീകാത്മകമായിനിര്‍മ്മിച്ച് പ്രായോഗികമായി പരിചയപ്പെടുത്തുന്ന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്.

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജന: സിക്രട്ടറിഅബ്ദുല്‍ ഹകീം സഅദി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കണ്ണൂര്‍ ജില്ലാ ട്രെയിനര്‍ കെ.കെ. സുബൈര്‍ ഹാജി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, അബ്ദുല്‍ ജലീല്‍ സഖാഫി വെണ്‍മണല്‍, മുഹമ്മദ്കുഞ്ഞി ബാഖവി മുട്ടില്‍, കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ ജന.സെകട്ടറി ഹാമിദ് ചൊവ്വ, എസ്എസ്എഫ് ദേശീയ സമിതി അംഗം റഫീഖ്അമാനി തട്ടുമ്മല്‍, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് അന്‍വരിതൃക്കരിപ്പൂര്‍, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ, മുനവ്വിര്‍ അമാനിപുറത്തീല്‍,അബ്ദുഷുക്കൂര്‍ അമാനി ഉളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ പി. കെ ഉമര്‍ മൗലവി അബുദാബി, പനാമ മുസ്തഫ ഹാജി, കെ.പി.അബ്ദുള്‍ ജബ്ബാര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.

taliparamba-Al-Maqar-Haj-camp

Read more topics: taliparamba, Al Maqar, Haj camp,
English summary
taliparamba Al Maqar Haj camp
topbanner

More News from this section

Subscribe by Email