Monday September 24th, 2018 - 10:09:am
topbanner

തളിപ്പറമ്പ് പ്രസ് ഫോറം ഓഫീസ് നവീകരണത്തിന്റയും പുതിയ സമ്മേളന ഹാളിന്റെ നിര്‍മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ഇന്ന്

SNEHA
തളിപ്പറമ്പ് പ്രസ് ഫോറം ഓഫീസ് നവീകരണത്തിന്റയും പുതിയ സമ്മേളന ഹാളിന്റെ നിര്‍മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ഇന്ന്

തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ്‌ഫോറം ഓഫീസ് നവീകരിക്കുന്നു. നഗരസഭാ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനോടനുബന്ധിച്ച് 500 ചതുരശ്രയടി സ്ഥലം കൂടി ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം പ്രസ്‌ഫോറത്തിന് അനുവദിച്ചിരുന്നു.

പഴയ സമ്മേളനഹാളുമായി കൂട്ടിച്ചേര്‍ത്ത് 800 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്. ആധുനിക വല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഇന്ന് വൈകുന്നേരം അഞ്ചിന് നിര്‍വ്വഹിക്കും.

പ്രസിഡന്റ് എം.കെ.മനോഹരന്‍ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ വല്‍സല പ്രഭാകരന്‍, കൗണ്‍സിലര്‍മാരായ കെ.മുരളീധരന്‍, കെ.വല്‍സരാജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.മുഹമ്മദ് ഇക്ബാല്‍, പി.കെ.സുബൈര്‍, രജനി രമാനന്ദ്, സി.ഉമ്മര്‍, കെ.പി.രാജീവന്‍, ബി.എ.അലിമൊഗ്രാല്‍ എന്നിവര്‍ പ്രസംഗിക്കും.

English summary
taliparamba press fourm renovation new,hall work inauguration
topbanner

More News from this section

Subscribe by Email