Tuesday November 20th, 2018 - 9:16:pm
topbanner

കോട്ടയത്ത് ക്‌നാനായ കുട്ടികള്‍ക്ക് ത്രിദിന പഠനക്യാമ്പ്; ഉദ്ഘാടനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു

fasila
കോട്ടയത്ത് ക്‌നാനായ കുട്ടികള്‍ക്ക് ത്രിദിന പഠനക്യാമ്പ്; ഉദ്ഘാടനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു

കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മിഡില്‍ ഈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള ക്‌നാനായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന പഠനക്യാമ്പിന് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജെയിംസ്, ജോപ്പന്‍ മണ്ണാട്ടുപറമ്പില്‍, സജി മുണ്ടകപ്പറമ്പില്‍, ടോമി പ്രാലാടിയില്‍, അഡ്വ. രാജു ഓരില്‍, വിന്‍സന്റ് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂലൈ 25 വരെ സംഘടിപ്പിക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത ജീവിതദര്‍ശനം, ക്‌നാനായ സമുദായ ചരിത്രം എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.  

Read more topics: kottayam, study camp, inaugurated
English summary
study camp for knanaya Children in kottayam
topbanner

More News from this section

Subscribe by Email