topbanner
Monday October 23rd, 2017 - 2:22:am
topbanner

മീനച്ചിലാറ്റിലെ മണലൂറ്റലിനെതിരെ പ്രതിഷേധറാലിയുമായി ലേബര്‍ ഇന്‍ഡ്യാ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

suvitha
മീനച്ചിലാറ്റിലെ മണലൂറ്റലിനെതിരെ പ്രതിഷേധറാലിയുമായി ലേബര്‍ ഇന്‍ഡ്യാ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

കോട്ടയം: മീനച്ചിലാറ്റിലെ വ്യാപക മണലൂറ്റലിനെതിരെ പ്രതിഷേധവുമായി ലേബര്‍ ഇന്‍ഡ്യയിലെ വിദ്യാര്‍ത്ഥികള്‍. പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളിലാണ് വ്യാപകമായി മണലൂറ്റ് നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മീനച്ചിലാര്‍ പുനര്‍ജ്ജനിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്‌കൂള്‍, ലേബര്‍ ഇന്‍ഡ്യ ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജ്, ലേബര്‍ ഇന്‍ഡ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ചേര്‍ന്നാണ് പ്രതിഷേധ റാലി നയിച്ചത്. 

പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ നിന്ന് ലോഡ് കണക്കിന് മണലാണ് കയറിപ്പോകുന്നത്. രാത്രി കാലങ്ങളില്‍ നടക്കുന്ന ഈ മണലൂറ്റ് ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെയാണ്, മീനച്ചിലാറ്റില്‍ മണല്‍ വാരല്‍ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, മണല്‍ വാരലിന് ഒരു കുറവുമില്ല. റവന്യൂ ഉദ്യോഗസ്ഥരും മണല്‍ വാരല്‍ തടയാന്‍ രൂപീകരിച്ചിരിക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡും നിര്‍ജീവമാണ്.

ഈ മണല്‍ വാരല്‍ മൂലം ജലനിരപ്പ് താഴുകയാണെന്നും ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, നദീ സംരക്ഷണ നിയമവും, നദീ സംരക്ഷണ സേനയെയും ശക്തമായി പ്രവര്‍ത്തിക്കണമെന്നും ആര്‍.ഡി.ഒ.യും, ജില്ലാ കളക്ടറും, വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചു.

ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പിന്റെയും, വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലിന്റെയും ചെയര്‍മാനുമായ ജോര്‍ജ് കുളങ്ങര, മീനച്ചിലാര്‍ പുനര്‍ജ്ജനി പ്രസിഡന്റ് സാബു എബ്രഹാം, ഡോ: രാജു ഡി കൃഷ്ണപുരം, സെബി പറമുണ്ട, ലാലി കെ. ജോര്‍ജ്ജ്, ജോസ് പി മറ്റം, വിദ്യാര്‍ത്ഥി പ്രതിനിധികളായ ജോജി മാത്യു, ദിവ്യ മരിയ പോള്‍, റ്റീന തങ്കച്ചന്‍, അലീന തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. പൂഞ്ഞാറില്‍ നിന്നും രാവിലെ 10.45 ന് ആരംഭിച്ച റാലിക്ക് ഈരാറ്റുപേട്ട ഗവ: സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ അബ്ദുള്ള ഖാന്‍, ജോണി വലിയകുന്നേല്‍, റഫീക്ക് തുടങ്ങിയവര്‍ റാലിക്ക് ആശംസകളേകി . ഭരണങ്ങാനം, പാലാ, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കോട്ടയത്ത് റാലി സമാപിച്ചു.

Read more topics: students, labor india, protest,
English summary
students of labor india protest
topbanner topbanner

More News from this section

Subscribe by Email