Wednesday November 14th, 2018 - 2:31:am
topbanner

ശബരിമലയില്‍ പോകാന്‍ വ്രതം നോക്കിയ വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ചു

NewsDesk
ശബരിമലയില്‍ പോകാന്‍ വ്രതം നോക്കിയ വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ചു

കോട്ടയം: ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി മറിച്ചത് വിവാദമാകുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ അധികൃതരാണ് കുട്ടിയുടെ മുടി മുറിച്ച് മാറ്റിയത്. ശബരിമല സന്ദര്‍ശനത്തിന് വ്രതം നോക്കുകയായിരുന്ന ഒമ്പതാം ക്ലാസുകാരനായ യുവിന്‍ സജിയുടെ മുടിയാണ് സ്‌കൂള്‍ അധികൃതര്‍ ബലം പ്രയോിച്ച് വെട്ടിമാറ്റിയത്.

ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് കുട്ടിയുടെ മുടി വെട്ടിമാറ്റുകയായിരുന്നു. വ്യാഴാഴ്ച ശബരിമലയില്‍ പോകാനിരിക്കെയാണ് കുട്ടിയുടെ മുടി അധ്യാപകര്‍ മുറിച്ചു മാറ്റിയത്. തങ്ങള്‍ ബാര്‍ബറെ വിളിച്ച് കുട്ടിയുടെ മുടിവെട്ടിച്ചെന്നാണ് രാവിലെ ക്ലാസ് ടീച്ചര്‍ കുട്ടിയുടെ പിതാവിനെ ഫോണ്‍ വിളിച്ച് അറിയിച്ചത്.

ഉടന്‍ തന്നെ സ്‌കൂളില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് പ്രിന്‍സിപ്പല്‍ പറയുകയാണുണ്ടായത്.ശബരിമലയില്‍ പോകുന്നുവെന്ന വിവരം നേരത്തെ അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് യുവിന്റെ പിതാവ് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

 

English summary
student hair cut teacher
topbanner

More News from this section

Subscribe by Email