Wednesday March 20th, 2019 - 1:27:pm
topbanner
topbanner

വിലകൂടിയ ഫോണുകള്‍ മോഷണം: പ്രതി അറസ്റ്റിൽ

fasila
വിലകൂടിയ ഫോണുകള്‍ മോഷണം: പ്രതി അറസ്റ്റിൽ

തൃശൂര്‍: വിലയേറിയ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം വഴിയമ്പലത്ത് വാടകക്ക് താമസിക്കുന്ന പുളിക്കല്‍ വീട്ടില്‍ ജിജോ (32) ആണ് അറസ്റ്റിലായത്. വിവാഹ സല്‍ക്കാരത്തിനു വന്നവരുടെ കാറില്‍ നിന്നും വില പിടിപ്പുള്ള 3 ഫോണുകളാണ് പ്രതി മോഷ്ടിച്ചത്.

ചേര്‍പ്പ് സ്വദേശികളായ കുടുംബം പെരിങ്ങോട്ടുകരയിലുള്ള ഒരു വിവാഹ മണ്ഡപത്തില്‍ ആഘോഷത്തിനെത്തിയപ്പോള്‍ കാറില്‍ വച്ചിരുന്ന വില കൂടിയ ഒരു ഐ ഫോണും രണ്ട് ആന്‍ഡ്രോയ്ഡ് ഫോണും മോഷണം പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അന്തിക്കാട് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി : പി.സി.ഹരിദാസിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് എസ്.ഐ: മുഹമ്മദ് റാഫി, അന്തിക്കാട് എസ്.എച്ച്.ഒ: മുഹമ്മദ് ഹനീഫ്, എസ്.ഐ സംഗീത് പുനത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വിവാഹ വീടുകളും കാറുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്.

Viral News

Read more topics: thrissur, costly phones, stolen,
English summary
stolen costly phones: accused arrested
topbanner

More News from this section

Subscribe by Email