Monday November 19th, 2018 - 2:54:pm
topbanner

അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ

princy
അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ വീട്ടിൽ മോഷണം നടത്തിയ  പ്രതി  പോലീസ് പിടിയിൽ

കോട്ടയം:ജ്വലറിയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലെത്തി അഭിനേത്രിയുടെ പണവും ഫോണും കവര്‍ന്ന സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി.

വൈക്കം കിഴക്കേ നടയില്‍ വാടകയ്ക്ക് താമസിക്കുന്ന ശിവ തീര്‍ഥത്തില്‍ ഷീല നായരുടെ ( 56 )വീട്ടില്‍ നിന്ന് 16000 രൂപയും ഏഴായിരം രുപ വില വരുന്ന മൊബൈല്‍ ഫോണും അപഹരിച്ചെന്ന പരാതിയില്‍  കോതമംഗലം ചേന്നാട് പോക്കയില്‍ വീട്ടില്‍ ഷാജി എല്‍ദോ (45)യെ ആന്റി ഗുണ്ടാ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ മാസം 25 ന് ഷീലയുടെ വീട്ടിലെത്തിയ ഇയാള്‍ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോസ്റ്റും തയ്യാറാക്കാന്‍ ഷീലയില്‍ നിന്നു അളവു ബ്ലൗസ് വാങ്ങി.

പിന്നീട് ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അതെടുക്കാന്‍ ഷീല അകത്തേക്കു പോയ സമയം ടി വി സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. പോകാന്‍ നേരം ബൈക്ക് പുറത്തെത്തിക്കാന്‍ ഗേറ്റു തുറന്നു തരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഷീല നായര്‍ ഗേറ്റ് തുറക്കാന്‍ പോയപ്പോഴാണ് ഹാളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നത്. ടി.വി സീരിയലുകളിലും മറ്റും അഭിനയിച്ചിട്ടുള്ളതിനാല്‍ അഭിനയിക്കാന്‍ അവസരം നല്‍കാനെത്തിയ ആളാണെന്നാണ് ഷീല കരുതിയത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് സമ്മതിച്ചെങ്കിലും പണം കവര്‍ന്നതായി സമ്മതിച്ചിട്ടില്ലെന്നറിയുന്നു. പിടിക്കപ്പെട്ട ഷാജി നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Read more topics: kottayam, robbery, case
English summary
The police arrested the man who stole the woman house offering her a chance to act
topbanner

More News from this section

Subscribe by Email