Thursday November 15th, 2018 - 7:35:am
topbanner

സംസ്ഥാനത്തെ ആദ്യ തെയ്യംകലാമ്യൂസിയം കടന്നപ്പള്ളിയില്‍ ഒരുങ്ങും

Mithun muyyam
സംസ്ഥാനത്തെ ആദ്യ തെയ്യംകലാമ്യൂസിയം കടന്നപ്പള്ളിയില്‍ ഒരുങ്ങും

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ തെയ്യംകലാമ്യൂസിയം കടന്നപ്പള്ളിയില്‍ ഉയരും. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഊര്‍ജ്ജിതമായി നടക്കുകയാണ്. വണ്ണാത്തിപുഴയോട് ചേര്‍ന്ന് കിടക്കുന്ന കോണോത്ത്മൂലയിലും ചെറുവിച്ചേരിയിലുമായി 1.15 ഏക്കര്‍ ഭൂമിയിലാണ് മ്യൂസിയം പണിയുക. കോണോത്ത് മൂലയില്‍ 14 സെന്റും ചറുവിച്ചേരിയില്‍ 1.01 ഏക്കറും ഉള്‍പ്പെടയാണിത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലമാണിത്. തലശേരി സബ്കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്‍, കടന്നപ്പള്ളി വില്ലേജ് ഓഫീസര്‍ കെ.അബ്ദുള്‍കരീം എന്നിവരുടെനേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം സ്ഥലപരിശോധന നടത്തിയത്. തുറമുഖ-പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ജന്‍മനാട്ടില്‍ അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തെയ്യംകലാ മ്യൂസിയം സ്ഥാപിക്കുന്നത്.

തെയ്യത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി പഠിക്കാനുള്ള ഗവേഷണകേന്ദ്രവും തെയ്യംഗ്യാലറിയും ഉള്‍പ്പെടെ വിപുലമായ രീതിയിലുള്ളതാണ് മ്യൂസിയം.തെയ്യത്തെ സ്നേഹിക്കുന്നവർക്കു മ്യൂസിയം വളരെ ഏറെ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല. രണ്ട് വര്‍ഷത്തിനകം ഇത് പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശം.

Read more topics: theyyam, museum, first,
English summary
state first theyyem arts museum in kadannappalli
topbanner

More News from this section

Subscribe by Email