Monday July 16th, 2018 - 7:48:pm
topbanner
Breaking News

പയ്യന്നൂർ തായിനേരി പെരുങ്കളിയാട്ടം: നാട്ടെഴുന്നള്ളത്ത് തുടങ്ങി

Neethu
പയ്യന്നൂർ തായിനേരി പെരുങ്കളിയാട്ടം: നാട്ടെഴുന്നള്ളത്ത് തുടങ്ങി

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പന്തൽ മംഗലം അറിയിച്ചു കൊണ്ടുള്ള നാട്ടെഴുന്നള്ളത്ത് തുടങ്ങി. ഇനിയുള്ള പതിനാല് ദിവസങ്ങൾ മണികിലുക്കത്തിന്റെയും കാൽചിലമ്പിന്റെയും ഇരമ്പൽ നമ്മുടെ ഇടവഴികളിൽ പ്രതിദ്ധ്വനിക്കുമ്പോൾ നാട് ഒന്നുകൂടി ഉണരുകയാണ്.

പന്തൽ മംഗല്യത്തിനുള്ള ഒരുക്കത്തിന് വേഗത വർദ്ധിക്കുകയാണ്. ഫിബ്രുവരി 6 മുതൽ 9 വരെയാണ് പെരുങ്കളിയാട്ടം. പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടിയേറ്റുന്നതിനുള്ള കോലധാരിയെ പ്രശ്ന ചിന്തയിലൂടെ കണ്ടെത്തുന്ന ചടങ്ങായ വരച്ചുവെക്കൽ 29ന് രാവിലെ 9 നും 10നും ഇടയിൽ നടക്കും.

Read more topics: payyannur, perukaliyattam, thayineri,
English summary
start of nattazhuth payyannur perukaliyattam

More News from this section

Subscribe by Email