Thursday November 15th, 2018 - 9:51:am
topbanner

അനുയാത്ര, ശലഭം പദ്ധതികൾക്ക് തുടക്കമായി

Neethu
 അനുയാത്ര, ശലഭം പദ്ധതികൾക്ക് തുടക്കമായി

വയനാട്: കേരള സർക്കാറിനു കീഴിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സാമൂഹിക സുരക്ഷ മിഷന്റെയും ആഭിമുഖ്യത്തിൽ അനുയാത്ര പദ്ധതിക്കും ശലഭം- മൊബൈൽ ഹെൽത്ത് ടീം പദ്ധതിക്കും ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജ പദ്ധതികളുടെ ഫ്ളാഗ് ഒാഫ് കഴിഞ്ഞ ദിവസം നിർവഹിച്ചു.

ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി എത്തിചേരാൻ പ്രയാസമുളള പ്രദേശങ്ങളിൽ പദ്ധതിയുടെ സേവനം ഉറപ്പാക്കാൻവേണ്ടി സംസ്ഥാന സർക്കാർ പുതുതായി നടപ്പിലാക്കുന്ന പരിപാടിയാണ് ശലഭം എന്ന പേരിലുളള മൊബൈൽ ഹെൽത്ത് ടീം. പരിശോധന വഴി കുട്ടികളുടെ വൈകല്യങ്ങളും, പോഷകാഹാരക്കുറവും, വളർച്ചയിലെ കാല താമസവും, ബാല്യകാല രോഗങ്ങളും കണ്ടെത്താൻ കഴിയും. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ പ്രത്യേക പരിശീലനം ലഭിച്ച ആർ.ബി.എസ്.കെ നഴ്സുമാരും, ഡോക്ടറും അടങ്ങുന്നതാണ് സംഘം. തുടർ ചികിത്സ ആവശ്യമായ കുട്ടികൾക്ക് മരുന്നും ലാബ് പരിശോധനകളും ഉൾപ്പെടെയുളള എല്ലാ ചികിത്സയും ഇതിലൂടെ ഉറപ്പാക്കും. കൂടാതെ ജില്ലാ ആശുപത്രി/ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. 18 വയസ്സിൽ താഴെയുളള മുഴുവൻ കുട്ടികളിലും ശലഭം ടീം ആർ.ബി.എസ്.കെ പരിശോധന നടത്തും. 6 ആരോഗ്യ ബ്ലോക്കുകളിലും ആഴ്ച്ചയിൽ ഒരു ദിവസം വീതമാണ് ശലഭം ടീം എത്തുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജില്ലാ ആസ്ഥാനത്ത് എത്തി ച്ചേരാൻ പ്രയാസമുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സാ സഹായം എത്തിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് അനുയാത്ര. ജനനം മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഏർലി ഇന്റർവെൻഷൻ സെന്ററുകൾ വഴി ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചാണ്പദ്ധതി നടപ്പിലാക്കുക.. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപിസ്റ്റ്, സ്പെഷ്യൽ എഡ്യൂകേറ്റർ എന്നിവരടങ്ങുന്നതാണ് അനുയാത്ര ടിം. കൂടാതെ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഒാഫീസറുടെ സേവനവും ലഭ്യമാണ്. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി എന്നിവിടങ്ങളിൽ ആഴ്ചയിൽ 3 ദിവസം അനുയാത്ര ടീമിന്റെ സേവനം ലഭ്യമാണ്.

 

English summary
start of anu yathra padhathi
topbanner

More News from this section

Subscribe by Email