Friday May 24th, 2019 - 4:54:pm
topbanner
topbanner

വി.വി.വിജയന് ശ്രീശാസ്താ അക്ഷരജ്യോതി പുരസ്‌ക്കാരം

princy
വി.വി.വിജയന് ശ്രീശാസ്താ അക്ഷരജ്യോതി പുരസ്‌ക്കാരം

തളിപ്പറമ്പ്:എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.വി.വിജയന് ശ്രീശാസ്താ അക്ഷരജ്യോതി പുരസ്‌ക്കാരം. മൂന്ന് പതിറ്റാണ്ടുകാലമായി തളിപ്പറമ്പ് നഗരസഭ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ച് വരുന്ന ഇദ്ദേഹത്തെ പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം അധികൃതരാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 21 ന് വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു അവാര്‍ഡ് സമ്മാനിക്കും.

തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയെ മികച്ച വിജ്ഞാനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിലും  തളിപ്പറമ്പ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള നഗരസഭയുടെ എല്ലാ പൊതുപരിപാടികളും സാംസ്‌ക്കാരിക സംരംഭങ്ങളും വിജയിപ്പിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് പുസ്‌ക്കാരം. നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ വിവിധ പത്ര-മാസികകളില്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

തളിപ്പറമ്പ് നഗരസഭയില്‍ ഒന്നാംഗ്രേഡ് ലൈബ്രേറിയനായി പ്രവര്‍ത്തിച്ചുവരുന്ന വിജയന്‍ കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് നഗരസഭകളിലും ജോലി ചെയ്തിട്ടുണ്ട്. പ്രമുഖ സാംസ്‌ക്കാരിക സാഹിത്യ നായകന്‍മാരുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവിജയന്‍ പരിയാരം മേലേതിയടം സ്വദേശിയാണ്.

English summary
sree shastha aksharajothi award for V.V.Vijayan
topbanner

More News from this section

Subscribe by Email