Tuesday September 25th, 2018 - 11:30:am
topbanner

ജൈവകൃഷി പ്രോത്സാഹിപ്പിക്കണം: ശ്രീനിവാസന്‍

NewsDesk
ജൈവകൃഷി പ്രോത്സാഹിപ്പിക്കണം: ശ്രീനിവാസന്‍

ജൈവ പച്ചക്കറി കൃഷിയും നെല്‍കൃഷിയും കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണമെന്ന് സിനിമാതാരം ശ്രീനിവാസന്‍ പറഞ്ഞു. കയര്‍ വികസന വകുപ്പും പ്രമാടം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കേരള കയര്‍ ഫെയര്‍ പ്രദര്‍ശന വിപണന മേളയിലെ കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാന്‍സര്‍രോഗം വ്യാപകമാകുന്നത് ദുഃഖകരമാണ്. കീടനാശിനികള്‍ തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും നെല്ലും ഉത്പാദിപ്പിക്കുകയാണ് ഇതിനുള്ള പരിഹാരം. ആറു പശുക്കളെ ഞാന്‍ വളര്‍ത്തുന്നുണ്ട്. പ്രസംഗത്തിലല്ല, പ്രവര്‍ത്തിയിലാണ് കാര്യം. ഒരു പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കറില്‍ കൃഷി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

റവന്യു കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ ആര്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
actor sreenivasan about organic vegetable
topbanner

More News from this section

Subscribe by Email