Friday April 26th, 2019 - 1:36:am
topbanner
topbanner

ശ്രീ കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ഥിനികള്‍ 'സ്വാതന്ത്ര്യ രാത്രി' ആഘോഷം സംഘടിപ്പിച്ചു

RA
ശ്രീ കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ഥിനികള്‍ 'സ്വാതന്ത്ര്യ രാത്രി' ആഘോഷം സംഘടിപ്പിച്ചു

തൃശൂര്‍: ഹൈക്കോടതി വിധിയനുസരിച്ച് ഹോസ്റ്റല്‍ സമയക്രമത്തില്‍ ഭേദഗതി വരുത്തിയതില്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ സ്വാതന്ത്ര്യ രാത്രിയാഘോഷിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു. വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും കോളേജ് അധികൃതര്‍ നടപ്പാക്കാതിരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് മൂന്ന് ദിവസം രാത്രിയില്‍ ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി പ്രിന്‍സിപ്പല്‍ ചര്‍ച്ച നടത്തിയാണ് ഹൈക്കോടതി വിധിയനുസരിച്ച് സമയം മാറ്റിയത്.നേരത്തെ ആറരയെന്നത് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട പ്രകാരം രാത്രി 8.30 വരെയായി സമയം പുതുക്കി.

ഇതിനിടെ ഞായറാഴ്ച രക്ഷിതാക്കളുമായി കോളേജ് അധികൃതര്‍ രഹസ്യയോഗം കൂടി പുതുക്കിയ സമയമാറ്റം നടപ്പാക്കേണ്ടതില്ലെന്ന് ആലോചിച്ചിരുന്നു. ഇക്കാര്യം ഞായറാഴ്ച തന്നെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി 8.30വരെ സ്വാതന്ത്ര്യ രാത്രിയാഘോഷം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. കോളേജ് സമയം കഴിഞ്ഞ ശേഷം പൂട്ടിയ പ്രധാന കവാടം വിദ്യാര്‍തിഥിനികളെത്തി തുറപ്പിച്ച് കോളേജ് അങ്കണത്തില്‍ ആഘോഷ യോഗം ചേരുകയായിരുന്നു.

നൂറോളം വിദ്യാര്‍ഥിനികളാണ് പാട്ടും നൃത്തവുമായി രാത്രി 8.30 വരെ കോളേജില്‍ ചെലവഴിച്ചത്. ഹോസ്റ്റലില്‍ അനുവദിച്ച പുതിയ സമയക്രമം അട്ടിമറിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്ന് വിദ്യാര്‍ഥിനികള്‍ അറിയിച്ചു.

 

English summary
sreekerala varma college thrissur
topbanner

More News from this section

Subscribe by Email